രാജസ്ഥാൻ റോയൽസ് എതിരായ സീസണിലെ ആദ്യത്തെ മത്സരത്തിൽ ബാറ്റ് കൊണ്ട് വെടികെട്ടു പ്രകടനം തീർത്തു ഹൈദരാബാദ് ടീം. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ടീം ഹൈദരാബാദിനെ ബാറ്റിംഗ് അയച്ചപ്പോൾ കാണാൻ കഴിഞ്ഞത് ഹൈദരാബാദ് ടീമിലെ ബാറ്റിംഗ് ഇറങ്ങിയ ബാറ്റ്‌സ്മാന്മാരുടെ അഴിഞ്ഞാട്ടം. ഒന്നാമത്തെ ഓവർ മുതൽ ഹൈദരാബാദ് ബാറ്റിംഗ് നിര സൃഷ്ടിച്ചത് സിക്സ് മഴ.
20 ഓവറിൽ 6 വിക്കെറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 286 റൺസാണ്. ഐപിൽ ചരിത്രത്തിലെ മറ്റൊരു റെക്കോർഡ് സ്കോർ ഹൈദരാബാദ് നേടിയപ്പോൾ ഞെട്ടിച്ചത് ഇഷാൻ കിഷൻ ബാറ്റിംഗ് തന്നെയാണ്. ഹൈദരാബാദ് ടീമിൽ ആദ്യത്തെ ഐപിൽ മത്സരം കളിച്ച ഇഷാൻ കിഷൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കി. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദ് ടീമിനായി ട്രാവിസ് ഹെഡ് : അഭിഷേക് ശർമ്മ ജോഡി സമ്മാനിച്ചത് വെടികെട്ട് തുടക്കം.
വെറും 11 ബോളിൽ 24 റൺസ് അഭിഷേക് ശർമ്മ പുറത്തായപ്പോൾ ട്രാവിസ് ഹെഡ് നേടിയത് 31 ബോളിൽ 9 ഫോറും 3 സിക്സ് അടക്കം 67 റൺസ്. ശേഷം മൂന്നാമത്തെ നമ്പറിൽ എത്തിയ ഇഷാൻ കിഷൻ തന്റെ ബാറ്റിംഗ് മികവ് എന്തെന്ന് കാണിച്ചുതന്നു. വെറും 47 ബോളിൽ 11 ഫോറും 6 സിക്സ് അടക്കം ഇഷാൻ കിഷൻ 106 റൺസ് നേടിയപ്പോൾ ക്ലാസ്സൻ 34 റൺസ് നേടി.
അതേസമയം രാജസ്ഥാൻ റോയൽസ് ടീം പരാഗ് ക്യാപ്റ്റൻ സിയിൽ ഇറങ്ങി എങ്കിലും ബൗളർമാർ എല്ലാം നിരാശപ്പെടുത്തി. സ്റ്റാർ ഫാസ്റ്റ് ബൗളർ ആർച്ചർ 4 ഓവറിൽ 76 റൺസ് വഴങ്ങി.