പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ യശസ്വി ജയ്‌സ്വാൾ ഓസ്‌ട്രേലിയയിൽ തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി.ഓപ്പണർ 205 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും പറത്തി സെഞ്ച്വറി തികച്ചു.ആദ്യ ഇന്നിംഗ്‌സിൽ എട്ട് പന്തിൽ ഡക്കിന് പുറത്തായ 22-കാരൻ രണ്ടാം ഇന്നിങ്സിൽ മിന്നുന്ന സെഞ്ച്വറി നേടി തിരിച്ചു വന്നിരിക്കുകയാണ്.
മൊത്തത്തിൽ, ടെസ്റ്റിലെ അദ്ദേഹത്തിൻ്റെ നാലാമത്തെ സെഞ്ചുറിയാണിത്. ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയ്‌ക്കായി അദ്ദേഹത്തിൻ്റെ അവസാന റെഡ് ബോൾ സെഞ്ച്വറി – രാജ്‌കോട്ടിൽ അദ്ദേഹം പുറത്താകാതെ 214 റൺസ് നേടി, അത് ഫോർമാറ്റിലെ അദ്ദേഹത്തിൻ്റെ ഏറ്റവും ഉയർന്ന സ്‌കോറായി തുടരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസ്‌ട്രേലിയയിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി യശസ്വി ജയ്‌സ്‌വാൾ സുനിൽ ഗവാസ്‌കറിനൊപ്പം എലൈറ്റ് പട്ടികയിൽ ഇടം നേടി.
ഓസ്‌ട്രേലിയയിൽ കന്നി ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ജയ്‌സ്വാൾ.ഓസ്‌ട്രേലിയയിൽ തൻ്റെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മോത്ഗൻഹള്ളി ജയ്സിംഹ. ബ്രിസ്ബേനിൽ (1968 ജനുവരി 19-24) നടന്ന മത്സരത്തിൽ അദ്ദേഹം 101 റൺസ് നേടി.1977-ൽ ഡിസംബർ 2-6 വരെ നടന്ന ബ്രിസ്‌ബേൻ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ 113 റൺസ് നേടി ഗവാസ്‌കർ എലൈറ്റ് പട്ടികയിൽ ചേർന്നു.193 പന്തിൽ 90* എന്ന ഓവർനൈറ്റ് സ്‌കോറിൽ നിന്ന് തുടങ്ങിയ ജയ്‌സ്വാൾ തൻ്റെ നേട്ടം പൂർത്തിയാക്കാൻ അധികം സമയം പാഴാക്കിയില്ല.
മത്സരത്തിൻ്റെ 62-ാം ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കി.ഓസ്‌ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ ഇന്ത്യൻ ഓപ്പണറായി ജയ്‌സ്വാൾ മാറി.14 ടെസ്റ്റുകളിൽ നിന്ന് 56-ലധികം ശരാശരിയിലും 70-ലധികം സ്‌ട്രൈക്ക് റേറ്റിലും 1,500 റൺസ് പിന്നിട്ടതിനാൽ അവിശ്വസനീയമായ റെക്കോർഡാണ് ജയ്‌സ്വാളിൻ്റെ പേരിലുള്ളത്.214 എന്ന മികച്ച സ്‌കോറോടെ നാല് സെഞ്ചുറികളും എട്ട് അർധസെഞ്ചുറികളും അദ്ദേഹത്തിൻ്റെ പേരിലുണ്ട്.