ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ വൈഭവ് സൂര്യവംശി ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറിയും അദ്ദേഹം നേടി.35 പന്തിൽ നിന്നാണ് ഇടംകൈയൻ ഓപ്പണർ ശതകം പൂർത്തിയാക്കിയത്. 7 ബൗണ്ടറിയും 11 സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോൾ താരം സെഞ്ച്വറി നേടിയത്.
14കാരൻ വെടികെട്ട് ഇന്നിങ്സിനെ വാനോളം പുകഴ്ത്തി രാജസ്ഥാൻ റോയൽസ് സഹതാരം ജൈസ്വാൾ രംഗത്ത് എത്തി. തന്റെ ജീവിതത്തിൽ തന്നെ കണ്ട മനോഹര ഇന്നിങ്സ് എന്നാണ് സൂര്യവംശി ഈ സെഞ്ച്വറി പ്രകടനത്തെ ജൈസ്വാൾ വിശേഷിപ്പിച്ചത്.
“അവിശ്വസനീയമായ ഇന്നിംഗ്‌സ്, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്. അവൻ വളരെക്കാലം നമുക്കുവേണ്ടി ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ അദ്ദേഹത്തോട് മുന്നോട്ട് പോകാൻ പറയുകയായിരുന്നു. ഇന്ന് അദ്ദേഹം അതിശയകരമായിരുന്നു. “സൂര്യവംശിയെ ജൈസ്വാൾ പ്രശംസിച്ചു.
“അത്ഭുതകരമായ ഷോട്ടുകൾ മാത്രമാണ് അദ്ദേഹം കളിച്ചത്. അദ്ദേഹം നെറ്റ്സിൽ കഠിനാധ്വാനം ചെയ്യുന്നു, അത് നമുക്ക് കാണാൻ കഴിയും. അദ്ദേഹത്തിന് കളിയുണ്ട്, സ്വഭാവവും മാനസികാവസ്ഥയുമുണ്ട്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു, അദ്ദേഹം നന്നായി കളിക്കണം. ” റോയൽസ് ഓപ്പണിങ് ബാറ്റ്‌സ്മാൻ 14കാരനെ പുകഴ്ത്തി.