ശ്രീക്ക് മൂന്ന് വർഷത്തെ വിലക്ക്, സഞ്ജു അച്ഛന് നോട്ടിസ്!! നടപടികൾ പ്രഖ്യാപിച്ചു കേരള ക്രിക്കറ്റ്‌ അസോസിയേഷൻ

കേരള ക്രിക്കറ്റ്‌ അസോസിയേഷൻ കടുത്ത നടപടികൾ പ്രഖ്യാപിച്ചു കൊണ്ട് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചു.ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് സഞ്ജു സാംസൺ സ്ഥാനം നേടാത്തതിനെ തുടർന്നുണ്ടായ ശക്തമായ വിവാദങ്ങളെയും തുടർന്ന് ഇക്കാര്യത്തിൽ കേരള ക്രിക്കറ്റ്‌ അസോസിയേഷന് പങ്ക് ഉണ്ടെന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ പ്രസ്താവനയെ തുടർന്നുമുള്ള സംഭവ വികാസങ്ങൾ ശേഷമാണു ഇപ്പോഴത്തെ നടപടി പ്രഖ്യാപനം.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ സ്‌ക്വാഡിലേക്ക് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന എസ് ശ്രീശാന്തിന്‍റെ വിമർശനത്തിന്  കാരണം കാണിക്കൽ നോട്ടീസ് അടക്കം അയച്ച കെ. സി. എ ഇപ്പോൾ പ്ര‌സ്താവനയുടെ പേരിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കികൊണ്ട് അറിയിപ്പ് പുറത്തുവിടുകയാണ്.

ഈ വിവാദത്തിൽ ശ്രീക്ക് എതിരെ മാത്രമാണ് നടപടി. കേരള ക്രിക്കറ്റ്‌ ലീഗിലെ കൊല്ലം, ആലപ്പി ടീമുകൾക്ക് എതിരെ നടപടിയില്ലെന്ന് പറഞ്ഞ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ, ശ്രീശാന്ത് പ്രസ്താവന സത്യ വിരുദ്ധമാണെന്ന് വിശദമാക്കി.

കൂടാതെ കെ. എസി. എ ക്ക് എതിരെ അടക്കം വിമർശനം ഉന്നയിച്ച സഞ്ജു സാംസൺ പിതാവ് സാംസണിനും നോട്ടിസ് അയക്കാൻ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ തീരുമാനിച്ചു.

Sreesanth