6 സെന്റിൽ ചിലവ് കുറഞ്ഞ കിടിലൻ വീട് പരിചയപ്പെടാം

വീടുകൾ എന്നതിലേക്ക് വരുമ്പോൾ അതിന്റെ ഡിസൈൻ വളരെയധികം പ്രധാനപ്പെട്ടതാണ്. കൊല്ലം ജില്ലയിൽ രാഹുൽ കൃഷ്ണ, ഹരിപ്രിയ എന്നീ ദമ്പതികളുടെ വീടാണ് പരിചയപ്പെടാൻ പോകുന്നത്. ലാൻഡ്സ്കേപ്പിൽ ബാംഗ്ലൂർ ടൈൽസും അതിന്റെ ഇടയിൽ പുല്ലുകളും വരുത്തി മനോഹരമാക്കിട്ടുണ്ട്. നേരെ സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ കറുത്ത ടൈലുകളാണ് നൽകിരിക്കുന്നത്. കൂടാതെ ഒരു ജനാൾ നൽകിട്ടുണ്ട്. ജനൽ പൂർണമായി ചെയ്തിരിക്കുന്നത് തടിയിൽ തന്നെയാണ്.

പ്രാധാന വാതിൽ ചെയ്തിരിക്കുന്നത് സ്റ്റീലിലാണ്. 1872 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ലിവിങ് ഏരിയയിലേക്ക് വന്നു കഴിഞ്ഞാൽ 16*12 സൈസിലാണ് ചെയ്തിരിക്കുന്നത്. ഇരിക്കാനുള്ള സൗകര്യവും അതുപോലെ തന്നെ ടീവി യൂണിറ്റും ഇവിടെ കാണാൻ സാധിക്കുന്നതാണ്. തൊട്ട് അരികെ തന്നെയാണ് ഡൈനിങ് ഹാളും ക്രെമികരിച്ചിരിക്കുന്നത്.വീട്ടുടമസ്ഥന്റെ ആവശ്യപ്രകാരമാണ് ഡൈനിങ് മേശയും നിർമ്മിച്ചിരിക്കുന്നത്.

ആറ് പേർക്ക് ഇരിക്കാനുള്ള സൗകര്യമിവിടെയുണ്ട്. ഈ വീട്ടിൽ മോഡുലാർ അടുക്കളയാണ് കാണാൻ സാധിക്കുന്നത്. തടികൾ കൊണ്ട് നിർമ്മിച്ച വാതിലുകളാണ് കാണുന്നത്. അടുക്കളയുടെ പുറകെ വശത്തുള്ള വാതിൽ മാത്രമാണ് സ്റ്റീൽ കൊണ്ട് ചെയ്തിരിക്കുന്നത്. സാധാരണ അടുക്കളയിൽ കാണാൻ കഴിയുന്ന അതേ സൗകര്യങ്ങൾ തന്നെയാണ് ഇവിടെ ഒരുക്കിരിക്കുന്നത്.

മറ്റു മുറികളിൽ നിന്ന് ഏറെ വ്യത്യസ്തമായ മുറിയാണ് മാസ്റ്റർ ബെഡ്‌റൂം. വളരെ സാധാരണ രീതിയിലാണ് കിടപ്പ് മുറിയുടെ ഡിസൈൻ. വാർഡ്രോബ്, ബാത്‌റൂം തുടങ്ങിയവ ഈ മുറിയിൽ കാണാം. ബാക്കിയുള്ള വിശദ വിവരങ്ങൾ വീഡിയോയിലൂടെ കണ്ടറിയാം.

Location – Kollam

Plot – 6 Cent

Total Area – 1872 SFT

Owners – Rahul Krishna and Haripriya

1) Ground Floor

a) Car Porch

b) Sitout

c) Living Hall

d) Dining Hall

e) Master Bedroom + Bathroom

f) Kitchen + Work Area

2) First Floor

a) 2 Bedroom

b) balcony

HomeHouse Plan