തീയുണ്ടയായി പുതിയ പയ്യൻ..4Wicket!! കൊൽക്കത്തയെ എറിഞ്ഞു വീഴ്ത്തി മുംബൈ ഇന്ത്യൻസ്

ഐപിൽ ഈ സീസണിൽ ഇതുവരെ വിജയ വഴിയിലേക്ക് എത്താൻ കഴിയാത്ത മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്തക്കെതിരെ ഹോം മാച്ചിൽ ലക്ഷ്യമിടുന്നത് ജയം മാത്രം. മത്സരത്തിൽ ടോസ് നേടി ബൌളിംഗ് ആരംഭിച്ച മുംബൈക്കായി ബൗളർമാർ കാഴ്ചവെച്ചത് വണ്ടർ പ്രകടനം. വെറും 116 റൺസിൽ കൊൽക്കത്ത ടീമിനെ പുറത്താക്കാൻ മുംബൈ ബൗളർമാർക്ക് കഴിഞ്ഞു.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ടീമിനെ തുടരെ കൊൽക്കത്ത വിക്കറ്റുകൾ വീഴ്ത്തി കുതിക്കാൻ സഹായിച്ചത് അരങ്ങേറ്റ ഐപിൽ മത്സരം കളിച്ച യുവ ഇടംകയ്യൻ ഫാസ്റ്റ് ബൗളർ ആശ്വനി കുമാറാണ്. താരം നാല് വിക്കെറ്റ് വീഴ്ത്തിയാണ് കൊൽക്കത്ത ടീമിനെ തകർത്തത്. തുടക്കത്തിൽ തന്നെ ഫസ്റ്റ് ഓവറിൽ നരേൻ വിക്കെറ്റ് ബോൾട്ട് വീഴ്ത്തി. ശേഷം അടുത്ത ഓവറിൽ ദീപക് ചഹാർ  ഡീക്കൊക് വിക്കെറ്റ് വീഴ്ത്തിയതോടെ കൊൽക്കത്ത നില പരുങ്ങലിലായി.

ശേഷം നാലാമത്തെ ഓവറിൽ  തന്റെ ഫസ്റ്റ് ഐപിൽ ഓവർ  എറിയാൻ എത്തിയ ആശ്വനി കുമാർ രഹാനെ വിക്കെറ്റ് വീഴ്ത്തി എല്ലാവരെയും ഞെട്ടിച്ചു. ശേഷം റിങ്കു സിംഗ്, മനീഷ് പാന്ധ്യ, റസ്സൽ എന്നിവരെയും യുവ ഫാസ്റ്റ് ബൗളർ പുറത്താക്കി. മൂന്ന് ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ എറിഞ്ഞിട്ടത്.

Mumbai Indians