ഇന്ത്യൻ പ്രേമിയർ ലീഗ് താരലേലത്തിൽ മലയാളി ക്രിക്കറ്റ് ആരാധകരുടെ എല്ലാം കണ്ണ് പതിച്ചത് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിലേക്കാണ്. ലേലം മുൻപായി സഞ്ജു സാംസൺ, ജെയ്സ്വാൾ, ഹെറ്റ്മയർ, പരാഗ്, ജൂരെൽ, സന്ദീപ് ശർമ്മ എന്നിവരെ നിലനിർത്തിയ രാജസ്ഥാൻ റോയൽസ് ടീം ലേലത്തിൽ പരമാവധി ശ്രദ്ധിച്ചത് മികച്ച ബൗളർമാരെ സ്വന്തമാക്കാൻ തന്നെയാണ്.
കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളായ ട്രെന്റ് ബോൾട്ട്, ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, യൂസ്വേന്ദ്ര ചഹൽ എന്നിവരെ ലേലം തുടക്കത്തിൽ തന്നെ കൈവിട്ട രാജസ്ഥാൻ റോയൽസ് പകരം ഇന്നലെ ലേലത്തിൽ സ്വന്തമാക്കിയത് ഇംഗ്ലണ്ട് സ്റ്റാർ പേസർ ആർച്ചർ,ലങ്കൻ സ്പിന്നർമാരായ ഹസരംഗ, തീക്ഷണ എന്നിവരെയാണ്.
ടി :20 ഫോർമാറ്റിൽ മികച്ച റെക്കോർഡുള്ള ഹസരംഗയെ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് ഫാൻസിനും അടക്കം സന്തോഷമായി. സഞ്ജുവിനെ പലതവണ ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും വിക്കെറ്റ് മുൻപിൽ വീഴ്ത്തിയിട്ടുള്ള താരമാണ് ഹസരംഗ. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പേസർ ആർച്ചറെ 12.5 കോടി രൂപക്കാണ് രാജസ്ഥാൻ ടീമിലേക്ക് എത്തിച്ചത്.ലങ്കൻ മിസ്റ്ററി സ്പിന്നർ തീക്ഷണയെ 4.4 കോടി രൂപക്കാണ് രാജസ്ഥാൻ റോയൽസ് ടീം വാങ്ങിയത്.
രാജസ്ഥാൻ റോയൽസ് സ്ക്വാഡ് :
Batters: Yashasvi Jaiswal (retained), Shimron Hetmyer (retained), Shubham Dubey, Vaibhav Suryavanshi
Wicketkeepers: Sanju Samson (retained), Dhruv Jurel (retained), Kunal Singh Rathore
Allrounders: Riyan Parag (spin; retained), Nitish Rana (spin), Yudhvir Singh (pace)
Spinners: Wanindu Hasaranga, Maheesh Theekshana, Kumar karthikye
Fast bowlers: Jofra Archer, Sandeep Sharma (retained), Tushar Deshpande, Akash Madhwal, Fazalhaq Farooqi, Kwena Maphaka, Ashok Sharma