സ്വയം നശിപ്പിച്ച ക്രിക്കറ്റ്‌ കരിയർ, മറക്കാൻ പറ്റുമോ ഈ താരത്തെ

എഴുത്ത് : Pranav Thekkedath

ന്യൂസിലൻഡിന്റെ കളി ആസ്വദിക്കുമ്പോൾ ചുമ്മാ ഇങ്ങനെ ചിന്തിക്കും ജെസ്സി റൈഡറെ കുറിച്ച്,ആ മുടിയനായ തെമ്മാടിയുടെ ക്രിക്കറ്റ്‌ കഴിവുകളെ ചുമ്മാ ഇങ്ങനെ ഓർത്തെടുക്കും,അയാൾ നശിപ്പിക്കുകയായിരുന്നു ആ കഴിവുകൾ ഒരുപക്ഷെ ന്യൂസീലൻഡ് ക്രിക്കറ്റ്‌ ലോകം കണ്ട മികച്ചൊരു കളിക്കാരനാവാനുള്ളതെല്ലാം അയാളിലുണ്ടായിട്ടും, ക്രിക്കറ്റിനേക്കാൾ മദ്യത്തെയും പാർട്ടികളെയും അയാൾ ഇഷ്ടപ്പെട്ട ആ നിമിഷം അയാൾക്ക് എല്ലാം നഷ്ടമാവുകയായിരുന്നു…

ഓര്മകളിലൊരു ഒരു ഇന്നിംഗ്‌സുണ്ട് ക്രൈസ്റ്റ് ചർച്ചിൽ ക്രിക്കറ്റിലെ ബാറ്റിംഗ് സൗന്ദര്യങ്ങളെല്ലാം സച്ചിൻ പുറത്തെടുത്തപ്പോൾ ഇന്റർനാഷണൽ ഏകദിന ക്രിക്കറ്റിലെ ഇരട്ടശതകം അന്നവിടെ പിറക്കുമെന്ന് തോന്നിയ ആ ദിനത്തിൽ പരിക്കിനെ തുടർന്ന് ആ മഹാൻ പവിലയനിലേക്ക്  നടന്നു നീങ്ങിയ ആ നാളിൽ, 392 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ കിവികളുടെ ആ തടിയനായ ഓപ്പണറെ അന്നായിരുന്നു ശ്രദ്ധിച്ചത്, എന്നും സ്ലിം ഫിറ്റ്‌ ബോഡിയിൽ കളി വാഴുന്ന കിവികളിൽ നിന്നുമായാൽ വ്യത്യസ്തനായിരുന്നു, പക്ഷെ ആ ഓൺ ഡ്രൈവുകളും പുള്ളുകളും, ലോകത്തിന് കാണിച്ചു കൊടുത്തിരുന്നു എന്തുകൊണ്ടാണ് ഞാൻ ഓപ്പണറായി ഇവിടെ വരെ എത്തിയതെന്നുള്ളത്, ഇന്ത്യൻ ബൗളേഴ്‌സിനെ നിഷ്‍ക്രൂരം മർദിച്ചയാൾ 66 ബോളിൽ സെഞ്ചുറി സ്വന്തമാക്കി പട നയിച്ചെങ്കിലും തോൽവി യായിരുന്നു ഫലം, അന്ന് തൊട്ടയാൾ എന്റെ മനസ്സിലൊരു സ്ഥാനം സ്വന്തമാക്കിയിരുന്നു, പിന്നീടുള്ള കിവികളുടെ പര്യടനത്തിലെല്ലാം ഞാൻ അയാളെ നിരീക്ഷിച്ചിരുന്നു…

എന്നും ഒരുപാട് മികച്ച ആൾറൗണ്ടർമാരെ ഉത്പാദിപ്പിച്ച ന്യൂസീലൻഡ് ക്രിക്കറ്റിലേക്ക് തന്റെ മീഡിയം പേസ് ബൗളിങ്ങുമായി അയാളും കടന്നു വരുകയായിരുന്നു, അതെ ഏതൊരു നായകനും ആഗ്രഹിക്കുന്നൊരു പാർട്ട്‌ ടൈം ബൗളർ അതല്ലെങ്കിൽ ഒരു ചെയിൻജ് ബൗളർ ആവാനുള്ള കഴിവും ആവോളം അയാളിലുണ്ടായിരുന്നു,.. പക്ഷെ അയാളുടെ സ്വഭാവം അതായിരുന്നു അയാളുടെ ഏറ്റവും വലിയ വില്ലൻ, ടീം മീറ്റിംഗിൽ ലേറ്റ് ആയെത്തുന്നതും, കളിയുടെ തലേ ദിവസം മദ്യപിച്ചു ബോധമില്ലാതെ ഉറങ്ങുന്നതും , അയാൾ ഓരോ സീരീസിലും തുടർന്നു കൊണ്ടേയിരുന്നു, ജീവൻ വരെ ക്രൈസ്റ്റ് ചർച്ചിലെ ബാറിൽ വച്ചുണ്ടായ ആക്രമണത്തിൽ അയാൾക്ക് നഷ്ടമാവുന്ന സ്ഥിതി വരെ എത്തിയിരുന്നു, 36 മണിക്കൂറോളം ബോധമില്ലാതെ ഹോസ്പിറ്റലിൽ കിടന്നയാൾ പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വരുകയായിരുന്നു….

ന്യൂസീലൻഡ് മീഡിയയിൽ എന്നും വിവാദം കൊണ്ട് നിറഞ്ഞു നിൽക്കുകയായിരുന്നു അയാൾ തന്റെ കളി നാളുകളിൽ, അതിനിടയിൽ ഇന്ത്യയിൽ ഇന്ത്യക്കെതിരെ അഹമ്മദാബാദിൽ ടെസ്റ്റിൽ സെഞ്ചുറി സ്വന്തമാക്കി ആ സീരിയസിലെ മികച്ച ന്യൂസീലൻഡ് ബാറ്സ്മാന്മാരിൽ ഒരാളായിരുന്നെങ്കിലും, വിവാദങ്ങളും പരിക്കും വിടാതെ പിന്തുടർന്നപ്പോൾ 2012ൽ അയാൾ ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേളയും എടുക്കുകയുണ്ടായി 2013/14 ലെ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന സീരിയസിൽ 46 ബോളിൽ സെഞ്ചുറി സ്വന്തമാക്കി തിരിച്ചു വരവ് ആഘോഷമാക്കിയെങ്കിലും, 2014ലെ ന്യൂഇയർ ഈവിൽ പുലർച്ചെ വരെ മദ്യപിച്ചു അടുത്ത ദിവസം ഇന്ത്യക്കെതിരെ ടെസ്റ്റിൽ കളത്തിൽ ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ബോധരഹിതനായി അയാൾ വീണ്ടും വിവാദത്തിൽ അകപെട്ടപ്പോൾ ന്യൂസീലൻഡ് ക്രിക്കറ്റ്‌ ബോർഡ്‌ ജെസ്സി റൈഡർ എന്ന നാമം മറക്കുകയും ചെയ്തു,……

18 ടെസ്റ്റിലും 48 ഏകദിനങ്ങളിലും ഒതുങ്ങിപോയ ആ കരിയർ ഒരുപാട് ഉയരങ്ങളിലെത്തിപ്പെടേണ്ടതായിരുന്നു, പക്ഷെ ക്രിക്കറ്റിനേക്കാൾ മറ്റു പലതിനെയും സ്നേഹിക്കാൻ തുടങ്ങിയപ്പോൾ അയാൾക്ക് അയാളെ തന്നെ കൈവിട്ടുപോയി… മികച്ചൊരു കരിയറിന് കഴിവ് മാത്രം പോരാ വേറെ പലതും ആവശ്യമുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് റൈഡറുടെ കരിയർ…


fpm_start( "true" ); /* ]]> */
Ryder
Share