മികച്ച താരത്തെ ഒരുപാട് കാലം ഒഴിവാക്കി വെക്കാൻ പറ്റില്ല, അതാണ്‌ സഞ്ജു!!പുകഴ്ത്തി ഹർഷ ഭോഗ്ല

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ടി20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഭിഷേക് ശർമ്മ 4 റൺസിന് പുറത്തായെങ്കിലും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ സഞ്ജുവും സൂര്യയും ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചു.

സഞ്ജു സാംസൺ ക്യാപ്റ്റൻ സൂര്യ കുമാർ യാദവുമായി 70 പന്തിൽ 173 റൺസ് കൂട്ടിച്ചേർത്തു.സഞ്ജു 40 പന്തിൽ സെഞ്ച്വറി തികച്ചു, സൂര്യ 35 പന്തിൽ 75 റൺസുമായി ഗണ്യമായ സംഭാവന നൽകി.ഈ കൂട്ടുകെട്ട് ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ടീം സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ ഇരട്ട സെഞ്ചുറിയും കുറിച്ചു.റിയാൻ പരാഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ യഥാക്രമം 13 പന്തിൽ 34 റൺസും 18 പന്തിൽ 47 റൺസും നേടി, ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ (22) നേടിയ ഇന്ത്യൻ ടീമിൻ്റെ റെക്കോർഡ് സ്ഥാപിക്കാൻ ഇന്ത്യയെ സഹായിച്ചു.

സഞ്ജു സാംസണിൻ്റെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയെ ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തിൻ്റെ ഏറ്റവും ഉയർന്ന T20I സ്‌കോറിലേക്ക് നയിച്ചു,പ്രശസ്ത കമൻ്റേറ്റർ ഹർഷ ഭോഗ്‌ലെ സാംസണെ ട്വിറ്ററിൽ പ്രശംസിച്ചു, “ഒരുപാട് കാലത്തേയ്ക്ക് ഒരു മികച്ച താരത്തെ തഴയാൻ കഴിയില്ല. എപ്പോഴും സവിശേഷമായ ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ നിമിഷം. അവൻ എപ്പോഴും എൻ്റെ ടി20 ടീമിൽ ഉണ്ടാക്കുന്നു”ഹർഷ ഭോഗ്‌ലെ പറഞ്ഞു.

സഞ്ജു നേടിയ സിക്സിനെയും അദ്ദേഹം അഭിനന്ദിച്ചു.മുസ്തഫിസുർ റഹ്മാനു നേരെ നേടിയ സിക്സടിക്കാൻ അസാധാരണ കഴിവ് തന്നെ വേണം എന്നും ഹർഷ ബോഗ്‍ലെ പറഞ്ഞു.”സഞ്ജു സാംസൺ ആ 6 അടിച്ചത് നിങ്ങൾ കണ്ടോ? അത് കളിക്കാൻ അസാധാരണമായ വൈദഗ്ദ്ധ്യം ആവശ്യമാണ്. കുറച്ച് കളിക്കാർക്ക് മാത്രമേ അത് ഉണ്ടാവു” അദ്ദേഹം എക്‌സിൽ എഴുതി.

Sanju V Samson