ഐപിൽ പതിനെട്ടാം സീസണിൽ തോൽവി വഴങ്ങി നിരാശയോടെ തുടങ്ങി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീം.ഹൈദരാബാദ് എതിരായ മാച്ചിൽ 44 റൺസ് തോൽവിയാണ് രാജസ്ഥാൻ റോയൽസ് ടീം വഴങ്ങിയത്. സഞ്ജു അഭാവത്തിൽ പരാഗാണ് റോയൽസ് ടീമിനെ നയിച്ചത്. സഞ്ജു ബാറ്റിംഗിൽ ഇമ്പാക്ട് പ്ലയെർ റോളിൽ എത്തി.
286 റൺസ് എന്നുള്ള വമ്പൻ ടോട്ടൽ ഹൈദരാബാദ് ടീം നേടി എങ്കിലും റൺസ് ചേസ് സമയം സഞ്ജുവും ജുരേലും കാഴ്ചവെച്ച പ്രകടനം രാജസ്ഥാൻ ടീമിനും അതുപോലെ ഫാൻസിനും ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണ്. ഓപ്പണർ റോളിൽ ജൈസ്വാൾ ഒപ്പം എത്തിയ സഞ്ജു വെറും 37 ബോളിൽ ഏഴ് ഫോറും 4 സിക്സ് അടക്കമാണ് 66 റൺസ് നേടിയത്.
ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പരയിലെ പരിക്ക് ശേഷം ആദ്യമായി കളിക്കളത്തിലേക്ക് എത്തിയ സഞ്ജു മനോഹര ഷോട്ടുകൾ അടക്കം പായിച്ചു മുന്നേറി. സഞ്ജു ഈ ഫോം മലയാളികൾക്ക് അടക്കം സന്തോഷം നൽകുന്ന കാര്യമാണ്.
Sanju Samson in the 1st match of an IPL season since 2020:
– 74 (32) Vs CSK.
– 119 (63) Vs PBKS.
– 55 (27) Vs SRH.
– 55 (32) Vs SRH.
– 82* (52) Vs LSG.
– 66 (37) Vs SRH.