സഞ്ജു ഓപ്പൺ ചെയ്യും, പുത്തൻ സ്പെഷ്യൽ!! പ്രഖ്യാപിച്ചു നായകൻ സൂര്യകുമാർ യാദവ്

ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഓപ്പണർമാരെ സ്ഥിരീകരിച്ച് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഒക്‌ടോബർ 6ന് ഗ്വാളിയോറിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ഇന്ത്യ ബംഗ്ലാ കടുവകളെ നേരിടാൻ ഒരുങ്ങുന്നത്.നേരത്തെ ബംഗ്ലാദേശിനെതിരായ 2-0 ടെസ്റ്റ് പരമ്പര വിജയത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ ഫോർമാറ്റിലേക്ക് ഒരാളെ പോലും ബിസിസിഐ ഈ പരമ്പരക്കായി തെരഞ്ഞെടുത്തില്ല.

ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20 ഐക്ക് മുന്നോടിയായി, ഗ്വാളിയോറിൽ അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്ന് സൂര്യ സ്ഥിരീകരിച്ചു. “അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഈ പരമ്പരയിൽ സഞ്ജു സാംസൺ കളിക്കുകയും ബാറ്റിംഗ് ഓപ്പൺ ചെയ്യുകയും ചെയ്യും,” ബംഗ്ലാദേശിനെതിരായ ആദ്യ ടി20 ഐയുടെ തലേന്ന് SKY പറഞ്ഞു.

മായങ്ക് യാദവിനെതിരെയും അദ്ദേഹം മനസുതുറന്നു. “മായങ്ക് യാദവിന് തീർച്ചയായും എക്സ് ഫാക്ടർ ഉണ്ട്. അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്, ബിസിസിഐ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ടി20 ഐ ക്യാപ്റ്റൻ പറഞ്ഞു.ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മൂന്ന് അൺക്യാപ്പ് താരങ്ങളുണ്ട്.

മായങ്കിനെ കൂടാതെ, ഹർഷിത് റാണയും നിതീഷ് കുമാർ റെഡ്ഡിയും ഇതുവരെ ഇന്ത്യൻ നിറങ്ങളിൽ ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല.അടുത്തിടെ ബംഗ്ലാദേശിനെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 2-0 ന് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയിരുന്നു. എല്ലാ ടെസ്റ്റ് കളിക്കാരും ഒന്നുകിൽ ന്യൂസിലൻഡ് റെഡ്-ബോൾ പരമ്പരയ്ക്കായി വിശ്രമിക്കുകയോ ഇറാനി കപ്പിൽ കളിക്കാൻ പോകുകയോ ചെയ്യുന്നു

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:സൂര്യകുമാർ യാദവ് (c), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ്മ (wk), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.

Suryakumar Yadav