അവൻ എന്നെയും ഞെട്ടിച്ചു, അത്ഭുത പ്രകടനം!! മലയാളി പയ്യനെ പുകഴ്ത്തി നായകൻ സൂര്യ കുമാർ

ഐപിൽ പതിനെട്ടാം സീസണിലും ആദ്യത്തെ മത്സരം തോറ്റു കൊണ്ട് മുംബൈ ഇന്ത്യൻസ് ടീം തുടങ്ങി എങ്കിലും എല്ലാവരുടെയും കയ്യടികൾ നേടിയത് മുംബൈ ഇന്ത്യൻസ് മലയാളി താരം വിഘ്‌നേഷ് പുത്തൂർ തന്നെയാണ്. തന്റെ അരങ്ങേറ്റ ഐപിൽ മാച്ചിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ക്രിക്കറ്റ്‌ ലോകത്തെ ആകെ ഞെട്ടിച്ച വിഘ്‌നേഷ്, മലയാളികൾക്ക് ആകെ അഭിമാനമായി മാറി. കേരള സീനിയർ ടീമിൽ പോലും 23കാരനായ വിഘ്‌നേഷ് കളിച്ചിട്ടില്ല.

അതേസമയം ഇന്നലെ മത്സര ശേഷം നായകൻ സൂര്യ കുമാർ യാഥവ് മലയാളി പയ്യനെ വാനോളം പുകഴ്ത്തി. വിഘ്‌നേഷ് പ്രകടനം തന്നെ അടക്കം ഞെട്ടിച്ചു എന്നാണ് സൂര്യ കുമാർ യാഥവ് അഭിപ്രായം. “തീർച്ചയായും. ഞങ്ങൾക്ക് 15-20 റൺസ് മത്സരത്തിൽ കുറവായിരുന്നു, പക്ഷേ ബോയ്സ് കാണിച്ച പോരാട്ടം പ്രശംസനീയമായിരുന്നു. അത്ഭുതകരം, മുംബൈ യുവതാരങ്ങൾക്ക് അവസരങ്ങൾ നൽകുന്നതിൽ പ്രശസ്തമാണ് – സ്കൗട്ടുകൾ 10 മാസത്തേക്ക് ഇത് ചെയ്യുന്നു,

അവൻ (വിഘ്നേഷ്) അതിന്റെ ഫലമാണ്. കളി കൂടുതൽ ആഴത്തിലായപ്പോൾ ഞാൻ അവന്റെ ഒരു ഓവർ പോക്കറ്റിൽ സൂക്ഷിച്ചിരുന്നു, പക്ഷേ 18-ാം ഓവർ അദ്ദേഹത്തിന് നൽകിയത് ഒരു തടസ്സമല്ലായിരുന്നു. മഞ്ഞു വീണില്ല, പക്ഷേ അത് ഒട്ടിപ്പിടിക്കുന്നതായിരുന്നു,അവൻ ഞെട്ടിച്ചു” നായകൻ മലയാളി പയ്യനെ വാനോളം പുകഴ്തിയിട്ടു.

അതേസമയം ചെന്നൈ ബാറ്റിംഗ് സമയം രണ്ടാം ഇന്നിംഗ്സിൽ റുതുരാജ് ബാറ്റ് ചെയ്ത രീതി കളിയെ ഞങ്ങളിൽ നിന്ന് അകറ്റിയെന്നും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ തുറന്ന് പറഞ്ഞു ” അത് വളരെ ദൂരെയാക്കി മാറ്റി. ഋതു ഇന്നിങ്സ് ഞങ്ങളിൽ നിന്നും കളി അകറ്റി ” സൂര്യ അഭിപ്രായം വിശദമാക്കി.

Suryakumar Yadav said “Vignesh Puthur, the product of MI scouts, they do a great job in 10 months, I think he has a bright future”.

Surya Kumar YadavVignesh Puthoor