പണ്ടുകാലങ്ങളിൽ പാചക ആവശ്യങ്ങൾക്കായി മിക്ക വീടുകളിലും വിറകടുപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. വിറകടുപ്പുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ രുചി കൂടുകയും അതേസമയം പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യാനായി സാധിക്കും. എന്നാൽ ഇന്ന് ജോലിത്തിരക്ക് മൂലം പലർക്കും വിറകടുപ്പ് ഉപയോഗിക്കാനുള്ള സമയം ലഭിക്കാറില്ല.
അതുകൊണ്ടുതന്നെ കൂടുതൽ പേരും ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയുള്ള സ്റ്റവുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഗ്യാസ് സ്റ്റവുകൾ വളരെ കുറച്ചുകാലം ഉപയോഗിക്കുമ്പോൾ തന്നെ ശരിയായ രീതിയിൽ തീ വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഇല്ലാതാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഗ്യാസ് സ്റ്റൗവിന്റെ ബർണറിൽ നിന്നും ശരിയായ രീതിയിൽ തീ വരുന്നില്ല എങ്കിൽ ആദ്യം ചെയ്യേണ്ടത് അതിന്റെ മുകൾഭാഗത്തുള്ള പ്ലേറ്റുകളെല്ലാം എടുത്തു മാറ്റുക എന്നതാണ്.
അതെല്ലാം ഒരുതവണ കഴുകി വൃത്തിയാക്കിയ ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് വെക്കണം. അതിനുശേഷം ബർണറിന് മുകളിലെ ചെറിയ ഹോളുകൾ എല്ലാം ഒരു സൂചിയോ പിന്നോ ഉപയോഗിച്ച് ഒന്ന് ചെറുതായി കുത്തി വിടുക. ശേഷം സ്റ്റൗവിനെ മറിച്ച് വെച്ച് അതിന്റെ താഴെ ഭാഗത്ത് ഗ്യാസ് വരുന്ന ഇടം നോക്കി വെക്കുക. സിലിണ്ടർ പൂർണമായും ഓഫ് ചെയ്ത ശേഷം മാത്രമേ ഇത്തരം കാര്യങ്ങളെല്ലാം ചെയ്യാനായി പാടുകയുള്ളൂ. ബർണറിന്റെ തൊട്ടു താഴെയായി സിലിണ്ടറിലേക്ക് കണക്ട് ചെയ്യുന്ന ഒരു പ്രത്യേക നോബ് ഉണ്ടായിരിക്കും.
അതിനകത്ത് ഒരു ചെറിയ ഹോൾ കാണാനായി സാധിക്കും. ആ ഹോളിൽ പൊടികൾ അടിയുന്നതാണ് മുകളിലേക്ക് ശരിയായ രീതിയിൽ ഗ്യാസ് എത്താത്തതിനുള്ള കാരണം. അത് ഒരു ചെറിയ സൂചിയോ അല്ലെങ്കിൽ ചെമ്പുകമ്പിയോ ഉപയോഗിച്ച് പതുക്കെ തട്ടി വിടുക. ഇങ്ങനെ ചെയ്യുമ്പോൾ സ്റ്റൗവിലേക്ക് നല്ല രീതിയിൽ ഗ്യാസ് കിട്ടി തുടങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.