ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് യുവ 14കാരൻ വൈഭവ് സൂര്യവംശി ഐപിൽ ചരിത്രത്തിലെ തന്നെ റെക്കോർഡ് സെഞ്ച്വറി സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിനായി ബാറ്റിംഗ് ആരംഭിച്ച ഇടംകൈയ്യൻ കൗമാരക്കാരൻ 38 പന്തിൽ നിന്ന് 8 ഫോറുകളുടെയും 11 സിക്സറുകളുടെയും സഹായത്തോടെ 101 റൺസ് നേടി, 25 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാനെ 210 റൺസ് മറികടക്കാൻ സഹായിച്ചു. സൂര്യവംശിയുടെ ആക്രമണ പ്രകടനങ്ങൾ അത്രത്തോളം ശക്തമായിരുന്നു.
14കാരൻ പെർഫോമൻസ് ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ചു. മുൻ ക്രിക്കറ്റ് താരങ്ങളും ഇതിഹാസ താരങ്ങളും അടക്കം സൂര്യവംശി പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ. തന്റെ ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു അസാധ്യ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സൂര്യവംശി വൈകാതെ ഇന്ത്യൻ കുപ്പായത്തിൽ കളിക്കുമെന്നാണ് പല മുൻ താരങ്ങളും അഭിപ്രായപ്പെടുന്നത്.
സൂര്യവംശി കഠിന അധ്വാനം ചെയ്‌താൽ ഉറപ്പായും സച്ചിനെയും കോഹ്ലിയെയും പോലെ ഇതിഹാസ ഇന്ത്യൻ ബാറ്റ്‌സ്മാനായി മാറും എന്ന് പ്രവചിച്ചു രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. “ഞാൻ തത്കാലം ഒരു താരതമ്യവും നടത്തുന്നില്ല. പക്ഷെ എനിക്ക് ഉറപ്പുണ്ട്, കഠിനാധ്വാനം ചെയ്താൽ സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്‌ലിയുടെയും പാതയിൽ അദ്ദേഹം എത്തും. “മുൻ ഇന്ത്യൻ സ്പിൻ ബൗളർ നിരീക്ഷിച്ചു
“അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ മത്സരം കളിക്കുമ്പോൾ സച്ചിന് 16 വയസ്സായിരുന്നു, പക്ഷേ വൈഭവിന് വെറും 14 വയസ്സ്. ജിടി ബൗളർമാരെ അദ്ദേഹം എങ്ങനെ ആധിപത്യം സ്ഥാപിച്ചു എന്നത് എന്നെ വളരെ ഏറെ അത്ഭുതപ്പെടുത്തുന്നു,അവൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ, അവൻ ഒരു സൂപ്പർസ്റ്റാറായി മാറുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യും” ഹർഭജൻ തന്റെ വിശ്വാസം വെളിപ്പെടുത്തി.