ഇന്ത്യൻ ടീം മാറ്റം, അയാൾക്ക് വീണ്ടും ടെസ്റ്റ്‌ ടീമിലേക്ക് കോൾ!!പ്രഖ്യാപിച്ചു ബിസിസിഐ

കിവീസ് എതിരായ ബാംഗ്ലൂർ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ടീം നേരിട്ടത് വൻ തോൽവി.36 വർഷങ്ങൾ ശേഷം ഇന്ത്യൻ മണ്ണിൽ ആദ്യമായി കിവീസ് ടീമിനോട് ഇന്ത്യൻ ടീം തോൽവി വഴങ്ങിയപ്പോൾ ആരാധകർ അടക്കം ഞെട്ടലിലാണ്. ഈ തോൽവി പിന്നാലെ ശേഷിക്കുന്ന 2 ടെസ്റ്റ്‌ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്.

ബിസിസിഐ  സെലക്ടർമാർ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഇന്ത്യൻ സ്‌ക്വാഡിൽ വരുത്താതെ ആൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ 16-ാം അംഗമായി ചേർത്തു. രണ്ടാംടെസ്റ്റിലും മൂന്നാം ടെസ്റ്റിലും സുന്ദർ സ്‌ക്വാഡ് ഭാഗമാകും. പൂനയിലാണ് ഒക്ടോബർ 24ന് രണ്ടാം ടെസ്റ്റ്‌ ആരംഭിക്കുക.

നിലവിൽ നാല് ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യൻ ടീമിനായി കളിച്ചിട്ടുള്ള സുന്ദർ  ഡൽഹിയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ  മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുകയും തമിഴ്‌നാടിനായി ഒന്നാം ഇന്നിംഗ്‌സിൽ 152 റൺസ് നേടുകയും ചെയ്തു. ഇതാണ് താരത്തെ വീണ്ടും ഇന്ത്യൻ സ്‌ക്വാഡിലേക്ക് എത്തിച്ചത്.

ഇന്ത്യൻ സ്‌ക്വാഡ് :Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Shubman Gill, Virat Kohli, KL Rahul, Sarfaraz Khan, Rishabh Pant (WK), Dhruv Jurel (WK), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Akash Deep, Washington Sundar

Ind-Nz