ഐപിൽ അരങ്ങേറ്റം.. മൂന്ന് വിക്കെറ്റ്!!ഞെട്ടിച്ചു മലപ്പുറംകാരൻ പയ്യൻ വിഘ്‌നേഷ് പുത്തൂർ

ഐപിൽ പതിനെട്ടാം സീസണിലെ ആദ്യത്തെ കളിയിൽ വൻ തോൽവി വഴങ്ങി മുംബൈ ഇന്ത്യൻസ് ടീം പതിവ് പോലെ ഒരു സീസണിൽ തോൽവി യോടെ തുടങ്ങി എങ്കിലും ഇന്നലെ മത്സരത്തിൽ ബോൾ കൊണ്ട് തിളങ്ങിയത് മലയാളി താരം വിഘ്‌നേഷ് പുത്തൂർ. കേരള സീനിയർ ടീമിൽ പോലും കളിച്ചിട്ടില്ലാത്ത മലപ്പുറം സ്വദേശി ഇന്നലെ അരങ്ങേറ്റ ഐപിൽ മത്സരത്തിൽ വീഴ്ത്തിയത് മൂന്ന് വിക്കെറ്റ്

രോഹിത് ശർമ്മക് പകരം മുംബൈ ഇന്ത്യൻസ് ബൌളിംഗ് സമയം ഇമ്പാക്ട് പ്ലെയർ ആയി എത്തിയ വിഘ്‌നേഷ് പുത്തൂർ ആദ്യത്തെ ഓവറിൽ തന്നെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ഋതുരാജ് ഗൈഗ്വദ് വിക്കെറ്റ് വീഴ്ത്തി, ശേഷം അടുത്ത ഓവറിൽ ശിവം ദൂബൈ വിക്കെറ്റ് വീഴ്ത്തിയ മലയാളി പയ്യൻ മാച്ചിലേക്ക് മുംബൈയെ തിരികെ കൊണ്ട് വന്നു. മൂന്നാമത്തെ ഓവറിൽ ഹൂഡ വിക്കെറ്റ് കൂടി വീഴ്ത്തിയ വിഘ്‌നേഷ് അരങ്ങേറ്റ ഐപിൽ മാച്ചിൽ തന്നെ എല്ലാവരുടെ യും കയ്യടികൾ നേടി.

♦️കേരള സീനിയർ ടീമിൽ പോലും കളിച്ചിട്ടില്ലാത്ത ഒരു  മലപ്പുറംകാരനെ മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് ടീം ലീഗ് ക്രിക്കറ്റിൽ നിന്നും കണ്ടെത്തുന്നു

♦️കേരള T20 ലീഗിൽ 3 മത്സരം ആണ് ഈ 24 വയസുകാരൻ താരം ആകെ കളിച്ചത്.

♦️ എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി അവനെ സകല ചിലവുകളും വഹിച്ച് സൗത്ത് ആഫ്രിക്കയിലേക്ക് അയക്കുന്നു.

♦️ സൗത്ത് ആഫ്രിക്ക T20 ലീഗിൽ എം ഐ കേപ്ടൗണിൻ്റെ നെറ്റ് ബൗളർ ആയാണ് അവനെ  ആഫ്രിക്കയിലേക്ക് അയച്ചത്.

♦️ കേവലം 30 ലക്ഷത്തിന്  ലേലത്തിൽ മുംബൈ ടീമിൽ എത്തിയ  അവൻ,  മുംബൈ ഇന്ത്യൻസിനു വേണ്ടി ആദ്യ മത്സരത്തിൽ തന്നെ  ഐപിഎൽ അരങ്ങേറ്റം നടത്തുന്നു.

♦️ വിഘ്നേഷ് പുത്തൂർ എന്ന ആ മലയാളി പയ്യൻ തൻ്റെ ആദ്യ മത്സരത്തിൽ തന്നെ ദുബേ, ഋതുരാജ്  , ദീപക് ഹൂഡ എന്നിവരെ പുറത്താക്കുന്നു.

♦️ ടാലൻ്റ് സ്കൗട്ടിങ്ങിൻ്റെ കാര്യത്തിൽ മുംബൈ ഇന്ത്യൻസിനെ കഴിഞ്ഞേ മറ്റൊരു ടീം ഉള്ളൂ

മൂന്ന് ഓവറിൽ വെറും 32 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കെറ്റ് വീഴ്ത്തിയ വിഘ്‌നേഷ് ഈ പ്രകടനത്തോടെ മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവനിൽ സ്ഥിരമായി മാറുമെന്നാണ് മലയാളികൾ അടക്കം പ്രതീക്ഷ

Vignesh Puthoor