ടെസ്റ്റ്‌ പരമ്പര നാളെ തുടങ്ങും.. മത്സര സമയം.. ലൈവ് ടെലികാസ്റ്റ് എവിടെ? അറിയാം

ക്രിക്കറ്റ്‌ പ്രേമികൾ ഒന്നാകെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പരക്ക് നാളെ തുടക്കമാകും. നാളെ 5 ടെസ്റ്റ്‌ മത്സര പരമ്പരയിലെ ഒന്നാമത്തെ ടെസ്റ്റ്‌ ലീഡ്സിൽ ആരംഭിക്കും.ഒരു പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) സൈക്കിളിന്റെ (2025–27) തുടക്കം കുറിക്കുന്ന പരമ്പര രണ്ട് ടീമിനും പ്രധാനമാണ്.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ ഗിൽ ക്യാപ്റ്റൻസിയിൽ പുതിയ തുടക്കം കുറിക്കാൻ ഇറങ്ങുമ്പോൾ ഇംഗ്ലണ്ട് ശക്തമായ ടീമുമായി ബെൻ സ്റ്റോക്സ് ക്യാപ്റ്റൻസിയിലാണ് ഇറങ്ങുക. ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവനെ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.രോഹിത്, കോഹ്ലി എന്നിവർ വിരമിക്കൽ പിന്നാലെ ഇന്ത്യൻ ടീം കളിക്കുന്ന ആദ്യത്തെ ടെസ്റ്റ്‌ പരമ്പരയാണ് ഇത്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ :Ben Stokes (C), Zak Crawley, Ben Duckett, Ollie Pope, ⁠Joe Root, Harry Brook, Jamie Smith (WK), Chris Woakes, Brydon Carse, Josh Tongue, Shoaib Bashir

ഒന്നാം ടെസ്റ്റ്‌ മത്സര സമയം : ഇന്ത്യൻ സമയം വൈകുന്നേരം മൂന്നരക്കാണ് ടെസ്റ്റ്‌ മത്സരം ആരംഭിക്കുക.

ടിവിയിൽ എവിടെ കാണാം :സോണി സ്പോർട്സ്, ടെൻ സ്പോർട്സ്

ഓൺലൈൻ സ്ട്രീമിങ് എവിടെ കാണാം : ജിയോ സിനിമ,ഡിസ്നി പ്ലസ് ഹോട്സ്റ്റാർ

ഇന്ത്യൻ ടെസ്റ്റ്‌ സ്‌ക്വാഡ് :ശുഭ്മാൻ ഗിൽ (സി), ഋഷഭ് പന്ത് (വിസി & ഡബ്ല്യുകെ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രിത് താക്കൂർ. സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്

Ind - Eng