ആരെയും മനം മയ്ക്കുന്ന നാല് ലക്ഷം രൂപയുടെ ഗംഭീരമായ വീട് നോക്കാം
വീടുകൾ നിർമ്മിച്ചെടുക്കുക എന്ന കാര്യത്തിൽ നാട്ടിൻ പുറത്തെ യുവാക്കൾ അതീവ ബുദ്ധിശാലികളാണ്. കേവലം നാല് ലക്ഷം രൂപയ്ക്ക് എല്ലാ സൌകര്യം അടങ്ങിയ വീട് നിർമ്മിച്ചെടുത്ത വിനീഷിന്റ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കേന്ദ്ര സര്ക്കാർ നല്കിയ വെറും നാല് ലക്ഷം രൂപ കൊണ്ട് അതീവ ഗംഭീര വീട് നിർമ്മിച്ച വ്യകതിയെയാണ് നമ്മൾ അടിത്തറിയാൻ പോകുന്നത്.
രണ്ട് മുറി, ഒരു ഹാൾ ,അടുക്കള, ഒരു കോമൺ ബാത്റൂം തുടങ്ങിയവ അടങ്ങിയ വിനീഷിന്റ വീട് അതിമനോഹരമാണ്. 418 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ബാത്റൂം പുറത്താണ് ക്രേമീകരിച്ചിരിക്കുന്നത്. തികച്ചും വാസ്തു അടിസ്ഥാനമാക്കിയാണ് വീടിന്റെ പണി പൂർത്തികരിച്ചത്. ലളിതമായ എലിവേഷനാണ് വീടിന് നല്കിരിക്കുന്നത്. ജനൽ ഫ്രെയിമുകൾ തടി കൊണ്ടും പാളികൾ ഗ്ലാസുകൾ കൊണ്ടാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്.
വിശാലമായ സ്ഥലത്ത് തല ഉയർത്തി നിൽക്കുന്ന ഒരു കുഞ്ഞൻ വീട്. തടികൾ കൊണ്ട് നിർമ്മിച്ചതിന് ശേഷം അതിൽ സ്റ്റീലുകൾ കൊണ്ട് അലങ്കരിച്ചാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. ലളിതവും വിശാലവുമായ ഹാളാണ് ഉൾ വശങ്ങളിലേക്ക് കയറുമ്പോൾ കാണാൻ സാധിക്കുന്നത്. ഇരിപ്പിടത്തിനായി ഒരു ദിവാനും , രണ്ട് കസേരകളും ആരെയും മനം മയ്ക്കുന്ന ക്രേമീകരണങ്ങളാണ് ഇവിടെയുള്ളത്. മുറികളുടെ വാതിലിനു ഫൈബർ വാതിലുകളാണ് നൽകിരിക്കുന്നത്.
അമിതമായ അലങ്കാരങ്ങൾ ഇല്ലാത്തതിനാലാണ് വീടിന് ഇത്ര ചിലവ് കുറഞ്ഞിരിക്കുന്നത്. തറകളിൽ വെളുത്ത ടൈലുകളും വെളുത്ത ചായമാണ് ചുമരുകൾക്ക് പുരട്ടിരിക്കുന്നത്. നല്ല സ്ഥലം നിറഞ്ഞ ഒരു മുറിയാണ് മാസ്റ്റര് കിടപ്പ് മുറിയ്ക്ക് നല്കിരിക്കുന്നത്. സ്റ്റോറേജിനായി കബോർഡും ഒരു കട്ടിലുമാണ് ഇവിടെയുള്ളത്. പഴയ തടി കൊണ്ട് നിർമ്മിച്ചെടുത്ത ഒരു സിംഗിൾ കോട്ട് കട്ടിലാണ് ഈ മുറിയുടെ പ്രധാന ആകർഷണം. നല്ല രണ്ട് ജനാലുകൾ നൽകിട്ടുണ്ട്. വീട്ടിലെ മറ്റ് പ്രധാന വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെയറിയാം.