സഞ്ജു ഓപ്പണർ റോളിൽ വരുമോ?? വരുന്നത് ഒരിക്കലും കിട്ടാത്ത സൂപ്പർ അവസരം

ബംഗ്ലാദേശ് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി പയ്യൻ സഞ്ജുവാണ് കീപ്പർ റോളിൽ എത്തുന്നത്.ഗിൽ, ജൈസ്വാൾ എന്നിവർക്ക് വിശ്രമം അനുവദിച്ചുള്ള സ്‌ക്വാഡിൽ ആരാകും ഓപ്പണിങ് ജോഡി എന്നതാണ് സസ്പെൻസ്

ഇന്ത്യൻ ടി :20 സ്‌ക്വാഡിൽ നിലവിൽ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണിങ് റോളിൽ സ്പെഷ്യലിസ്റ് ആരും തന്നെ ഇല്ല. അതിനാൽ തന്നെ ബംഗ്ലാദേശ് എതിരായ പരമ്പരയിൽ സഞ്ജുവിനെ ഓപ്പണിങ് റോളിൽ ഇറക്കിയെക്കുമെന്നാണ് സൂചന. അങ്ങനെ എങ്കിൽ സഞ്ജു കരിയറിലെ ഏറ്റവും മികച്ച അവസരം കൂടിയാണ് ഈ പരമ്പര.

2026ലെ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ടി :20 ടീമിൽ സ്ഥിരം സാന്നിധ്യമായി മാറുവാൻ സഞ്ജുവിന് ഈ പരമ്പരയിൽ അടക്കം അവസരം ബാറ്റ് കൊണ്ട് മാക്സിമം ഉപയോഗിക്കണം. ജിതേഷ് ശർമ്മയാണ് ഓപ്പണിങ് റോളിൽ യൂസ് ചെയ്യാനാകുന്ന മറ്റൊരു താരം.

ഇന്ത്യൻ സ്‌ക്വാഡ് :സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.