എനിക്ക് അവിടെ തെറ്റി,ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ട്!! ഞങ്ങൾ തിരികെ വരും, നായകൻ രോഹിത് ശർമ്മ

ബംഗളുരു ടെസ്റ്റിൽ 8 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസീലൻഡ്.അവസാന ദിനം 107 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ക്ഷമയോടെ കളിച്ച് വിജയം നേടുകയായിരുന്നു. അഞ്ചാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ ബുംറ ലാതത്തെ പുറത്താക്കിയെങ്കിലും കിവീസ് ബാറ്റർമാർ ക്ഷമയോടെ പിടിച്ചു നിന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾ ഇല്ലാതാക്കി. കിവീസിനായി യങ് 48 റൺസും രചിൻ 39 റൺസും നേടി. ഇന്ത്യക്കായി ബുമ്രയാണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 46 റണ്‍സില്‍ എറിഞ്ഞിട്ട കിവീസ് 402 റണ്‍സ് അടിച്ചിരുന്നു. ഇതോടെ 356 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യയ്‌ക്ക് വഴങ്ങേണ്ടി വന്നത്. രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ സെഞ്ചുറി നേടുകയും (150), രോഹിത് ശര്‍മ (52), വിരാട് കോലി (70), റിഷഭ്‌ പന്ത് (99) എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തുകയും ചെയ്‌തതോടെ 462 റണ്‍സിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്കായി.തോൽവി പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വാക്കുകൾ ശ്രദ്ധേയമായി.

“രണ്ടാമത്തെ ഇന്നിംഗ്‌സിൽ ഞങ്ങൾ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ഇന്നിങ്‌സിൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്‌തില്ല. അതിനാൽ എന്താണ് മുന്നിലുള്ളതെന്ന് അറിയുകയും രണ്ടാം ഇന്നിങ്സിൽ ടീം വേറിട്ടുനിൽക്കുകയും ചെയ്തു. നിങ്ങൾ 350 റൺസിൽ അധികം ഒന്നാം ഇന്നിങ്സിൽ പിന്നിലായിരിക്കുമ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് അധികം ചിന്തിക്കാൻ കഴിയില്ല. പന്തും സർഫ്രാസ് ബാറ്റ് ചെയ്തത് കാണണം. രണ്ട് കൂട്ടുകെട്ടുകൾ കാണുന്നത് ശരിക്കും ആവേശകരമായിരുന്നു, ഞങ്ങളെ ഗെയിമിലേക്ക് തിരികെ കൊണ്ടുവന്നത് അതാണ്‌.വിലകുറഞ്ഞ രീതിയിൽ ഞങ്ങളെ പുറത്താക്കാമായിരുന്നു അവർക്ക് രണ്ടാമത്തെ ഇന്നിങ്സിലും പക്ഷേ പ്രയത്നത്തിൽ അഭിമാനിക്കുന്നു” നായകൻ രോഹിത് ശർമ്മ തുറന്ന് പറഞ്ഞു.

“രണ്ടാം ദിനത്തിന് ശേഷമുള്ള ആ ഒരു പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞിരുന്നു. തീർച്ചയായും ടോസ് സമയം പിച്ചിനോട്, അതിനോട് തന്നെ പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടു. അത്തരം ഗെയിമുകൾ സംഭവിക്കുന്നു. ഞങ്ങൾ പോസിറ്റീവുകൾ എടുത്ത് മുന്നോട്ട് പോകും. മുമ്പും ഈ അവസ്ഥയിൽ പെട്ടിട്ടുണ്ട്. നേരത്തെ ഇംഗ്ലണ്ടിനെതിരെ ഒരു കളി തോറ്റ ഞങ്ങൾ അതിനു ശേഷം നാല് മത്സരങ്ങൾ ജയിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങൾ ബാക്കിയുണ്ട്, ഓരോരുത്തരിൽ നിന്നും എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം “നായകൻ ആത്മവിശ്വാസം വ്യക്തമാക്കി.