തുടരെ രണ്ട് തോൽവി, WTC പോയിന്റ് ടേബിളിൽ ഇന്ത്യക്ക് കനത്ത അടി, പണി പാളി ഇന്ത്യൻ ടീം

ഇന്ത്യൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ആരും തന്നെ ഇന്നത്തെ ദിനം മറക്കില്ല. ന്യൂസീലാൻഡ് എതിരായ രണ്ടാമത്തെ ക്രിക്കറ്റ്‌ ടെസ്റ്റിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ ടെസ്റ്റ്‌ പരമ്പരയും നഷ്ടമാക്കി.2012ശേഷം ഇത് ആദ്യമായിട്ടാണ് ടീം ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ്‌ പരമ്പര നഷ്ടമാക്കുന്നത്. ഈ തോൽവി ഇന്ത്യൻ ടീമിന് മറ്റൊരു തിരിച്ചടി കൂടി സമ്മാനിച്ചു.

നേരത്തെ ബാംഗ്ലൂരിൽ നടന്ന ഒന്നാമത്തെ ടെസ്റ്റിൽ വൻ തോൽവി വഴങ്ങിയ രോഹിത് ശർമ്മ നായകനായ ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റും തോറ്റതോടെ ചരിത്രത്തിലെ വൻ നാണക്കേടുകൾ നേടി. ഈ തോൽവി വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കാണുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി കൂടിയാണ്. ഇന്നത്തെ തോൽവി പിന്നാലെ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയുടെ പോയിന്റ്സ് കുറഞ്ഞു, ഫൈനൽ പ്രവേശനം കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഉറപ്പായി.

പുതുക്കിയ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിൾ പ്രകാരം ഇന്ത്യക്ക് നിലവിൽ 62.82 ശതമാനമാണ് ഉള്ളത്. പോയിന്റ് ടേബിളിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഇന്ത്യൻ തോൽവി മറ്റുള്ള ചില ടീമുകൾ ഫൈനൽ പ്രവേശന സാധ്യത എളുപ്പമാക്കി.

നിലവിൽ 13 ടെസ്റ്റുകൾ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായി കളിച്ചിട്ടുള്ള ഇന്ത്യൻ ടീം എട്ട് ജയം നാല് തോൽവി ഒരു സമനില എന്നിവയാണ് നേടിയത്.കിവീസ് എതിരായ പരമ്പരയിൽ മുംബൈയിൽ മൂന്നാം ടെസ്റ്റും ശേഷം ബോർഡർ ഗവാസ്ക്കർ ട്രോഫി ഭാഗമായി ഓസ്ട്രേലിയക്ക് എതിരെ അവരുടെ മണ്ണിൽ 5 ടെസ്റ്റ്‌ മാച്ചുമുണ്ട്. കിവീസ് എതിരായ ഈ രണ്ട് ടെസ്റ്റ്‌ തോൽവികൾ ഓസ്ട്രേലിയക്ക് എതിരെ അടക്കം ഇന്ത്യക്ക് കൂടുതൽ മാച്ചുകൾ ജയിച്ചാൽ മാത്രം ഫൈനലിൽ കയറാമെന്നുള്ള സ്ഥിതിയിൽ എത്തിച്ചിരിക്കുകയാണ്.