സയ്യദ് മുഷ്താഖ് അലിയിൽ സഞ്ജു വെടിക്കെട്ട്,45 ബോളിൽ 75 റൺസ്
ഒരിക്കൽ കൂടി ബാറ്റ് കൊണ്ട് ഞെട്ടിച്ചു സഞ്ജു വി സാംസൺ. സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യത്തെ മാച്ചിൽ തന്നെ ബാറ്റ് കോണ്ട് ഞെട്ടിച്ചു മലയാളി താരം സഞ്ജു സാംസൺ. ഇന്നത്തെ മാച്ചിൽ കേരള ടീമിനായി ഇറങ്ങിയ സഞ്ജു നേടിയത് വെടികെട്ട് ഫിഫ്റ്റി.
സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടി എല്ലാവരിലും നിന്നും കയ്യടികൾ നേടിയ സഞ്ജു സാംസൺ ആഭ്യന്തര ക്രിക്കറ്റിലും തന്റെ വരവ് അറിയിക്കുകയാണ്. സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ ആദ്യത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് ടീം നിശ്ചിത 20 ഓവറുകളിൽ 149 റൺസ് നേടിയപ്പോൾ,മറുപടി ബാറ്റിംഗിൽ സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ കേരളം വെറും 18 ഓവറുകൾക്കുള്ളിൽ വിജയലക്ഷ്യം പിന്നിട്ടു.
ആദ്യം ബാറ്റ് ചെയ്ത സർവീസസിന്റെ ഇന്നിങ്സ് 149 റൺസിൽ അവസാനിച്ചു. കേരള ടീമിനായി അഖിൽ സ്കറിയ 5 വിക്കെറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഓപ്പണിങ് റോളിൽ എത്തിയ സഞ്ജു സാംസൺ വെറും 45 ബോളിൽ 10 ഫോറും മൂന്ന് സിക്സ് അടക്കം 75 റൺസ് നേടി.3 വിക്കെറ്റ് ജയത്തോടെ കേരള ടീമിന് ടൂർണമെന്റിൽ മികച്ച തുടക്കം നേടി.