വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിബന്ധമായും അറിയണം!! വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് എങ്ങനെ തുറന്ന് വൃത്തിയാക്കാം?

Washing Machine Cleaning Tips : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീൻ കാണാം. നമ്മൾ സാധാരണ വാഷിംഗ് മെഷീനിൽ അലക്കി ഉണക്കി കഴിഞ്ഞാൽ പിന്നെ നമ്മളത്‌ അടച്ച് വച്ച് അടുത്ത തവണ അലക്കാനായിരിക്കും ഉപയോഗിക്കുന്നത്. പുറമെ നിന്നു നോക്കുമ്പോൾ വാഷിംഗ് മെഷീൻ നല്ല വൃത്തിയുള്ളതായി കാണാറുണ്ട്. പക്ഷെ മെഷീൻ വൃത്തിയാക്കുന്ന സമയത്തും നമ്മുടെ കണ്ണിൽപ്പെടാത്ത ചില ഭാഗങ്ങളുണ്ട്.

അത്തരത്തിലുള്ള രണ്ട് മൂന്ന് കാര്യങ്ങളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വാഷിംഗ് മെഷീന്റെ സൈഡിൽ കാണുന്ന ചെറിയ ഓട്ടകളുള്ള നീളത്തിലുള്ള തുറക്കാൻ പറ്റുന്ന ഫിൽറ്ററിന്റെ ഭാഗമുണ്ട്. ഇത് തുറന്ന് നോക്കുമ്പോൾ അതിനകത്ത് നിറയെ ചെളി കാണാം. അതുപോലെ തന്നെ വാഷിംഗ് മെഷീന്റെ അകത്തെ താഴെഭാഗത്ത് നിറയെ ദ്വാരങ്ങളുള്ള വൃത്താകൃതിയിലുള്ള ഒരു ഭാഗം കാണാം. നമ്മൾ അലക്കാനായി തുണികൾ ഇതിന് മുകളിലേക്കാണ് ഇടാറുള്ളത്. അതിന്റെ നടുവിലായി റൗണ്ട് ആകൃതിയിൽ പൊങ്ങി

നിൽക്കുന്ന ഒരു സാധനമുണ്ട്. അതിന്റെ സൈടിയിലായി ചെറിയൊരു വിടവ് കാണാം. ആ ഭാഗത്ത് സ്ക്രൂ ഡൈവർ ഉപയോഗിച്ച് ഉയർത്തിക്കൊടുത്താൽ അത് തുറക്കും. അതിനകത്ത് നിറയെ ചെളി നിറഞ്ഞിരിക്കുന്നത് കാണാം. ആ കച്ചറ നീക്കിക്കഴിഞ്ഞാൽ അതിനകത്തായി ഒരു സ്ക്രൂ കാണാം. ഒരു സ്ക്രൂ ഡൈവർ ഉപയോഗിച്ച് ഈ സ്ക്രൂ അഴിച്ചെടുക്കാം. ശേഷം അവിടെയുള്ള ഹോളിൽ സ്ക്രൂ ഡൈവർ ഇട്ട് പൊക്കിയാൽ ആ വൃത്താകൃതിയിലുള്ള ഭാഗം മൊത്തമായി പൊക്കിയെടുക്കാം.

അതിനായിടിയിലായി നമ്മൾ കാണാത്തതും വൃത്തിയാക്കാത്തതുമായ നിറയെ ചെളി കാണാം. ഈ രണ്ട് ഭാഗങ്ങളിലെയും ചെളി മാസത്തിൽ ഒരു തവണയെങ്കിലും വൃത്തിയാക്കിയാൽ വളരെ നല്ലതാണ്. നമ്മൾ എത്ര കണ്ട് ഇത് വൃത്തിയാക്കിയെടുക്കുന്നുവോ അത്രത്തോളം കാലം നമുക്ക് വാഷിംഗ് മെഷീൻ ഈട് നിൽക്കുകയും ചെയ്യും. വെറും ഒരു ഞെട്ട് അഴിച്ചാൽ വാഷിംഗ് മെഷീൻ മുഴുവനായി വൃത്തിയാക്കുന്ന ഈ സൂത്രം നിങ്ങളും ചെയ്യാൻ മറക്കല്ലേ. CREDIT : Safvanrandathani

fpm_start( "true" ); /* ]]> */