സേവനാഴിയിൽ ഇടിയപ്പത്തിനുള്ള മാവ് മുകളിലേക്ക് കയറാറുണ്ടോ? പരിഹാരമുണ്ട്!

സേവനാഴിയിൽ ഇടിയപ്പത്തിന്റെ മാവ് മുകളിലേക്ക് കയറാറുണ്ടോ.? സേവനാഴിയുടെ ഈ രഹസ്യം ഇതുവരെ അറിയാതെ പോയല്ലോ! വീട്ടമ്മമാരുടെ അടുക്കളയിലെ ഈ തലവേദന ഇനിമുതൽ മാറിക്കിട്ടും. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു കൊച്ചു ടിപ്പ് ആണ്. നമ്മുടെ വീടുകളിൽ ഇടക്കൊക്കെ രാവിലെയും വൈകീട്ടും ഉണ്ടാക്കുന്ന ഒന്നാണ് ഇടിയപ്പം.

സേവനാഴിയിലായിരിക്കും നമ്മൾ ഈ ഇടിയപ്പം ഉണ്ടാക്കാറുണ്ടാകുക. സേവനാഴിയിൽ നമ്മൾ മാവ് നിറച്ച് ചിറ്റിച്ച് എടുക്കുമ്പോൾ അതിൽ മാവ് മുകളിലേക്ക് കയറിവരുന്നത് സർവസാധാരണമാണ്. സേവനാഴി തുറന്നു നോക്കുമ്പോൾ അതിൽ മാവ് മുകളിലേക്ക് വന്നിട്ടുണ്ടാകും. പിന്നെ നമ്മൾ അത് എടുത്ത് വീണ്ടും സേവനാഴിയിൽ നിറക്കുകയായിരിക്കും ചെയ്യാറുണ്ടാകുക.

ഇത് വീട്ടമ്മമാർക്ക് വളരെയേറെ ബുദ്ധിമുട്ടും സമയം പോകുന്നതുമായ ഒരു കാര്യമാണ്. ഇങ്ങനെ വരുമ്പോൾ ചെയ്യാവുന്ന ഒരു സിമ്പിൾ ട്രിക്ക് ആണ് ഇവിടെ നിങ്ങൾക്ക് കാണിച്ചു തരുന്നത്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു പ്ലാസ്റ്റിക് മൂടിയാണ്. ആദ്യം മൂടിയിൽ സേവനാഴിയുടെ വട്ടത്തിൽ മാർക്ക് ചെയ്‌ത്‌ മുറിച്ചെടുക്കുക.

എന്നിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. അതിനുശേഷം സേവനാഴിയിൽ മാവ് നിറച്ച് അതിനു മുകളിലായി നമ്മൾ വട്ടത്തിൽ മുറിച്ചെടുത്തിട്ടുള്ള ഈ പ്ലാസ്റ്റിക് കഷ്‌ണം വെച്ചുകൊടുക്കുക. എന്നിട്ട് സേവനാഴിയുടെ പിരിയുള്ള മൂടി വെച്ച് അടച്ചശേഷം മാവ് ചിറ്റിച്ചു കൊടുക്കാവുന്നതാണ്. ഇപ്പോൾ സേവനാഴിയിൽ മാവ് മുകളിലേക്ക് കയറി വന്നിട്ടുണ്ടാകുകയില്ല.

fpm_start( "true" ); /* ]]> */