ചിരട്ട കൊണ്ടുള്ള ഈ സൂത്രം ഇത്രയും കാലം അറിയാതെ പോയല്ലോ,ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി; എത്ര കറ പിടിച്ച ബാത്റൂമും, ടൈൽസും, വാഷ് ബേസിനും ഒറ്റ മിനിറ്റിൽ തൂവെള്ളയാകും
Bathroom Cleaning Tips Using Chiratta : നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കും തേങ്ങ. എന്നാൽ തേങ്ങ ചിരകിയെടുത്തതിനുശേഷം ചിരട്ട വെറുതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ഇത്തരത്തിൽ കളയുന്ന ചിരട്ട ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാനായി സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ യൂസ് ചിരട്ട കുളിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിൽ ചേർത്തു കൊടുക്കാം എന്നതാണ്.
അതിനായി ആദ്യം തന്നെ ചിരട്ടയുടെ പുറത്തുള്ള നാരെല്ലാം പൂർണ്ണമായി കളഞ്ഞശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ആ വെള്ളം ഉപയോഗിച്ച് കുളിക്കുകയാണെങ്കിൽ ശരീരവേദന ഇല്ലാതാക്കാനായി സാധിക്കും. മറ്റൊരു ഉപയോഗം ഇത്തരത്തിൽ ക്ലീൻ ചെയ്തെടുക്കുന്ന ചിരട്ട ചെറിയ കഷണങ്ങളാക്കി ഉപ്പ്, പഞ്ചസാര പോലുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ ഉറുമ്പ്, ചെറിയ പ്രാണികൾ എന്നിവയുടെ ശല്യം ഒഴിവാക്കാനായി സാധിക്കും എന്നതാണ്.
ചിരട്ട വെച്ച് ചെയ്യാവുന്ന മറ്റൊരു കാര്യം മൺചട്ടികൾ മയക്കി എടുക്കാം എന്നതാണ്. അതിനായി രണ്ടോ മൂന്നോ ചിരട്ടകൾ നല്ല രീതിയിൽ ചൂടാക്കി കത്തിച്ചെടുക്കുക. അത് മൺപാത്രത്തിലേക്ക് ഇട്ട ശേഷവും നല്ല രീതിയിൽ കത്തണം. ചിരട്ട പൂർണ്ണമായും കത്തി കരിയുടെ രൂപത്തിൽ ആയിക്കഴിയുമ്പോൾ അത് പാത്രത്തിൽ നിന്നും എടുത്തുമാറ്റാം.
അതിനുശേഷം പാത്രത്തിലേക്ക് അല്പം കടലപ്പൊടി കൂടി ചേർത്ത് ഉരച്ച് വൃത്തിയാക്കുകയാണെങ്കിൽ പാത്രങ്ങൾ പെട്ടെന്ന് മയങ്ങി കിട്ടുന്നതാണ്. പാത്രം മയക്കാനായി ഉപയോഗിച്ച കരിച്ച ചിരട്ട വെറുതെ കളയേണ്ട. അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. ഈയൊരു പൊടിയിലേക്ക് അല്പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്ത് രണ്ടുദിവസം വെയിലത്ത് വെച്ച് ചൂടാക്കുക. ഈയൊരു എണ്ണ തലയിൽ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കുകയാണെങ്കിൽ താരൻ അകറ്റാനായി സാധിക്കും. ചിരട്ട ഉപയോഗിച്ചുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Simple tips easy life