കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം ഇനി കളയല്ലേ,ഈ സൂത്രം ചെയ്താൽ ഏത് നോൺസ്റ്റിക്ക് പാത്രവും ഇനി 100 വർഷം ഉപയോഗിക്കാം

Nonstick Pan Easy Reuse Ideas : നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളായിരിക്കും. പാചകം ചെയ്യാൻ ഇവ വളരെയധികം ഉപകാരപ്രദമാണെങ്കിലും ഒരിക്കൽ കോട്ടിങ് ഇളകി പോയാൽ പിന്നീട് അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇത്തരം പാത്രങ്ങൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ കോട്ടിങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ദോശ തവ, തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാമായിരിക്കും കൂടുതലായും നോൺസ്റ്റിക്കായി ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഇവ കുറച്ചുകാലം ഉപയോഗിച്ച് കഴിയുമ്പോൾ കോട്ടിങ്ങ് ഇളകി വന്ന് ചെറിയ രീതിയിലുള്ള സ്ക്രാച്ചുകൾ പാത്രത്തിൽ കാണാറുണ്ട്. അത്തരം പാത്രങ്ങൾ കളയുന്നതിന് പകരമായി അവ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനായി ആവശ്യമുള്ള പ്രധാന സാധനങ്ങൾ രണ്ട് ടേബിൾസ്പൂൺ അളവിൽ ഉപ്പ്, അതേ അളവിൽ ബേക്കിംഗ് സോഡാ, വിനാഗിരി, ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ വൃത്തിയാക്കേണ്ട പാത്രത്തിലേക്ക് ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് എടുത്തുവച്ച ബേക്കിംഗ് സോഡ, ഉപ്പ്, വിനാഗിരി എന്നിവ കൂടി ഇട്ടശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ എല്ലാ ഭാഗത്തേക്കും തേച്ചു പിടിപ്പിക്കുക. ഇത് അല്പനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം പെയിന്റ് കടയിൽ നിന്നും മറ്റും ലഭിക്കുന്ന സാൻഡ് പേപ്പർ എടുത്ത് അത് പാത്രത്തിൽ നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. അത്യാവശ്യം പണിപെട്ടാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ പാത്രം വൃത്തിയാക്കി എടുക്കാനായി സാധിക്കുകയുള്ളൂ.

ഒരുതവണ സാൻഡ് പേപ്പർ ഇട്ട് ഉരച്ച് നോക്കിയ ശേഷം അല്പം വെള്ളമൊഴിച്ച് പാത്രം കഴുകിയെടുക്കാം. വീണ്ടും നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ ഡിഷ് വാഷ് ലിക്വിഡ്, മറ്റു ചേരുവകൾ എന്നിവ പാത്രത്തിലേക്ക് ഒഴിച്ച് ഉരച്ച് കഴുകിയെടുക്കുക. ഈയൊരു രീതിയിലൂടെ വളരെ എളുപ്പത്തിൽ നോൺസ്റ്റിക് പാത്രങ്ങളിലെ കോട്ടിങ്ങ് പൂർണമായും കളഞ്ഞ് എടുക്കാനായി സാധിക്കും. പിന്നീട് സാധാരണ പാത്രങ്ങൾ ഉപയോഗിക്കുന്ന അതേ രീതിയിൽ ഇവ ഉപയോഗിക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

fpm_start( "true" ); /* ]]> */