ആ ആഗ്രഹം നിറവേറാൻ അമ്പല നടയിൽ മണികൾ കെട്ടി; കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രനടയിൽ പ്രാർത്ഥനയോടെ സുരേഷേട്ടനും ഭാര്യയും,തടിച്ചുകൂടി ജനലക്ഷങ്ങൾ | Suresh Gopi And Wife At Kattil Mekkathil Devi Temple Kollam
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. 1965 മുതൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരത്തെ കൂടുതൽ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആക്ഷൻ പടങ്ങളിലൂടെയാണ്. പോലീസ് വേഷങ്ങൾ താരത്തിൻ്റെ ഉജ്വല പ്രകടനമാണ്. താരത്തിൻ്റെ ആക്ഷൻ പടങ്ങൾ പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചത്. എന്നാൽ മറ്റ് സിനിമകളിലും അദ്ദേഹം നല്ല അഭിനയം കാഴ്ചവച്ചതിൻ്റെ തെളിവാണ്.
കളിയാട്ടത്തിലെ പെരുമലയൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 300-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാരം 5 വർഷക്കാലം രാജ്യസഭാംഗവുമായിരുന്നു. നിലവിൽ തൃശ്ശൂർ എം. പിയും കേന്ദ്ര മന്ത്രിയുമാണ് സുരേഷ് ഗോപി, അദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്, കൂടാതെ അവതാരകനായും പ്രവർത്തിച്ചിരുന്നു, സുരേഷ്ഗോപിയെപ്പോലെ തന്നെ പ്രിയമാണ് പ്രേക്ഷകർക്ക് താരത്തിൻ്റെ കുടുംബത്തെയും. മലയാള സിനിമയിലെ മാതൃക ദമ്പതിളെന്നാണ് സുരേഷ് ഗോപിയെയും രാധികയെയും പറയാറുള്ളത്.
കഴിഞ്ഞ മാസം ജനുവരി 17നായിരുന്നു താരത്തിൻ്റെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹം നടന്നത്.വിവാഹാഘോഷങ്ങൾ വളരെ ഗംഭീരമായി പൂർത്തിയാക്കിയ ശേഷം, താരത്തിൻ്റെ വിവാഹ വാർഷികമാണ് ആഘോഷിച്ചത്.ഫെബ്രുവരി 8. 1990-ൽ ആയിരുന്നു വിവാഹം. ഭാഗ്യ, ഗോകുൽ, ഭാവ്നി, മാധവ് എന്നിവരാണ് മക്കൾ. മുപ്പത്തിനാലാം വിവാഹ വാർഷികം ആണ് പൂർത്തിയായത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപി പങ്കിട്ട ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഭാര്യ രാധികക്കൊപ്പം കൊല്ലം ജില്ലയിലെ കാട്ടിൽമേക്കതിൽ ക്ഷേത്ര ദർശനം നടത്തിയ സന്തോഷം പങ്കിടുകയാണ് സുരേഷ് ഗോപി. “‘പേരാലില്‍ മണികെട്ടിയാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടില്‍ മേക്കതില്‍ ദേവിയെ തൊഴുതു മടങ്ങിയ ഒരു സായാഹ്നം’ എന്ന ക്യാപ്ഷനോടെയാണ് രാധികയ്ക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി ഷെയർ ചെയ്തത്.