അരിപ്പൊടി നിസ്സാരക്കാരനല്ല |കുനിയാതെ മരുന്നടിക്കാതെ എത്ര കാട് പിടിച്ച മുറ്റവും ക്ലീൻ ആക്കാം,കണ്ടു നോക്കൂ ശെരിക്കും സൂപ്പർ സൂത്രം
വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ മിക്കപ്പോഴും അവയിൽ പകുതിയും പാളി പോകുന്നതാണ് പതിവ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്തെടുക്കുന്നത് കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു ടിപ്പാണ്.
കറപിടിച്ച പാത്രങ്ങൾ, സ്ഥിരമായി ഉപയോഗിക്കുന്ന അടുക്കളയിലെ സിങ്ക് എന്നിവയെല്ലാം എളുപ്പത്തിൽ ക്ളീൻ ചെയ്തെടുക്കാനായി ബാക്കി വന്ന കഞ്ഞിവെള്ളം രണ്ടുദിവസം പുളിപ്പിക്കാനായി മാറ്റിവയ്ക്കുക. ശേഷം അതൊഴിച്ച് പാത്രങ്ങളും സിങ്കുമെല്ലാം ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. വെള്ള വസ്ത്രങ്ങൾ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനും സുഗന്ധം നിലനിർത്താനുമായി ഒരു ലിക്വിഡ് വീട്ടിൽ തന്നെ തയ്യാറാക്കാം.
അതിനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം ചൂടാക്കാനായി വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ തരിയില്ലാത്ത അരിപ്പൊടിയും, ഒരു ടീസ്പൂൺ അളവിൽ ഉജാലയും, അല്പം സ്പ്രേയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് തിളപ്പിച്ചു വെച്ച വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം വെള്ള തുണികൾ കഴുകാനായി ഉപയോഗപ്പെടുത്താവുന്നതാണ്.
മുറ്റത്ത് നിറഞ്ഞുനിൽക്കുന്ന പച്ചപ്പുല്ല് എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ഒരു സൊലൂഷൻ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ സോപ്പുപൊടിയും, 4 ടീസ്പൂൺ അളവിൽ വിനാഗിരിയും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് വെള്ളം കൂടി ആവശ്യാനുസരണം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഈയൊരു ലിക്വിഡ് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പുല്ല് വളർന്ന ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ അവ പെട്ടെന്ന് തന്നെ കരിഞ്ഞു കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.