ഇത് രണ്ടു സ്പൂൺ ഉണ്ടാക്കി നോക്കൂ, കൊതുക് ഇനി വീട് പരിസരത്തു വരില്ല, ഇങ്ങനെ ചെയ്യൂ.. സൂപ്പർ സൂത്രവിദ്യ അറിയാം
വീടിനുള്ളിൽ കൊതുക് ശല്യം കൂടുന്നുണ്ടോ? എന്നാൽ ഈ രണ്ട് സൂത്രപ്പണികൾ ചെയ്തു നോക്കൂ.ഇനി നിങ്ങളുടെ വീടിന്റെ ഏഴയലത്ത് കൊതുക് വരില്ല. ഇന്ന് എന്തെല്ലാം തരം പനികൾ ആണല്ലേ കൊതുകുകൾ പരത്തുന്നത്.നമുക്ക് കൊതുകുകളെ തുരത്താൻ മാർക്കറ്റിൽ ഒരുപാട് സാധനങ്ങൾ ലഭ്യമാണ്. എന്നാൽ അതുകൊണ്ടൊന്നും വലിയ ഗുണം ഒന്നും കാണാനില്ല. എന്നാൽ ഞാൻ ഇനി പറയാൻ പോകുന്ന ഈ രണ്ട് പ്രയോഗങ്ങൾ പരീക്ഷിച്ചു നോക്കൂ. വീടിന്റെ ഏഴയലത്ത് കൊതുക് വരില്ല.
ഇതിൽ ആദ്യത്തെ പ്രയോഗം വീടിനുള്ളിൽ ചെയ്യേണ്ടതാണ്. അതിനായി ആദ്യം തന്നെ ഒരു സവാള കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിനെ നല്ലതു പോലെ അരച്ചതിന് ശേഷം അരിച്ച് നീരെടുക്കണം. ഈ നീറിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചതും ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് നല്ലതു പോലെ ഇളക്കണം. ഇതിന് വീടിന്റെ ജനാലയുടെ അരികിൽ കതകിന്റെ അരികിൽ കട്ടിലിന്റെ അടിയിൽ കർട്ടനുകൾക്കിടയിൽ എല്ലാം സ്പ്രേ ചെയ്യാം. കൊതുക്, പാറ്റ, തല്ലി തുടങ്ങിയവയെ തുരത്തുന്നത് കൂടാതെ മുറിയിൽ നല്ല സുഗന്ധം പരത്തും.
ഈ ഒരു മിശ്രിതത്തിൽ പഞ്ഞി മുക്കിയതിനു ശേഷം വാതിലിനും ജനലിനും അടുത്ത് വെച്ചാലും മതി. രാത്രി ഉറങ്ങുന്ന സമയത്ത് ജനാല തുറന്നിട്ടാൽ പോലും കൊതുക് അകത്ത് കയറില്ല.അടുത്ത പ്രയോഗം വീടിനകത്ത് ചെയ്യാൻ പാടില്ല. ഇത് വീടിന് ചുറ്റിനും ചെയ്യാനുള്ളതാണ്. അതിനായി രണ്ട് ടേബിൾ സ്പൂൺ മണ്ണെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കൊതുക് അധികമായി കാണുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ചിലന്തിവലയുടെ ശല്യം പോലും ഒഴിവാക്കി കിട്ടും.
അപ്പോൾ ഇനി കൊതുകിനെയൊന്നും പേടിക്കാതെ ജനാല തുറന്നിടാമല്ലോ. കുഞ്ഞു കുട്ടികളോ അലർജി ഉള്ളവരോ വീട്ടിൽ ഉണ്ടെന്ന് കരുതി ഇനി പേടിക്കേണ്ട. കെമിക്കലുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ ഇത് സുരക്ഷിതമായി ഉപയോഗിക്കാം.വീഡിയോ മൊത്തം കാണുക.
Watch Video