പാത്രം കഴുകാനുള്ള ലിക്വിഡ് ഇനി വീട്ടിലുണ്ടാക്കാം 5 പൈസ ചിലവില്ലാതെ,വിശ്വാസം വരുന്നില്ലേ ?കുക്കറിൽ ഇങ്ങനെ ചെയ്യൂ
Homemade Dishwashing Liquid : പാത്രങ്ങൾ കഴുകാനുള്ള ഡിഷ് വാഷ് ലിക്വിഡ് സാധാരണയായി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. ഒരു മാസത്തേക്ക് എന്ന കണക്കിൽ ഇത്തരത്തിൽ വാങ്ങുന്ന ഒരു പാക്കറ്റ് വളരെ പെട്ടെന്ന് തന്നെ തീർന്നു പോകുന്ന പതിവ് കൂടുതലായും കണ്ടുവരാറുണ്ട്.
എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഈയൊരു ഡിഷ് വാഷ് ലിക്വിഡ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഡിഷ് വാഷ് ലിക്വിഡ് തയ്യാറാക്കാൻ ആവശ്യമായ ഏറ്റവും പ്രധാന ചേരുവ ചെറുനാരങ്ങയാണ്. ചെറുനാരങ്ങയ്ക്ക് പകരമായി ഉപയോഗിച്ചു തീർന്ന നാരങ്ങയുടെ തൊണ്ട് സൂക്ഷിച്ചുവെച്ച് അതും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ ചെറുനാരങ്ങ വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അത് ഒരു കുക്കറിലേക്ക് ഇടുക.
അതോടൊപ്പം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുക്കർ മൂന്നു വിസിൽ വരുന്നത് വരെ അടച്ചുവെച്ച് വേവിക്കുക. അതിന്റെ ചൂടൊന്ന് പോയി കഴിയുമ്പോൾ വെള്ളം മാത്രം അരിച്ചെടുത്ത് മാറ്റിവയ്ക്കുക. വേവിച്ചുവെച്ച നാരങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒന്നുകൂടി അടിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം.
അതോടൊപ്പം നേരത്തെ അരിച്ചെടുത്ത് മാറ്റിവെച്ച നാരങ്ങയുടെ നീരും ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വിനാഗിരിയും, ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ലിക്വിഡ് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച ശേഷം ബോട്ടിലുകളിൽ ആക്കി സൂക്ഷിച്ചു വെക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്