ഇനി എത്ര കറിവേപ്പില കിട്ടിയാലും ഒട്ടും കളയാതെ കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ,കറിവേപ്പില ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ കറി
എല്ലാദിവസവും ഒരേ രുചിയിലുള്ള കറികൾ കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ ഒരു മാറ്റം വേണമെന്ന് തോന്നുകയാണെങ്കിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന കറിവേപ്പില ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് നന്നായി കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായും കളഞ്ഞെടുത്ത കറിവേപ്പില, കാൽ കപ്പ് ഉഴുന്ന്, കാൽകപ്പ് അളവിൽ കടലപ്പരിപ്പ്, മൂന്ന് ഉണക്കമുളക്, ഉപ്പ്, കായം, വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത് 20 എണ്ണം, പുളി വെള്ളം, മഞ്ഞൾ പൊടി, ചെറിയ ഉള്ളി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക.
അതിലേക്ക് ഉണക്കമുളക്, ഉഴുന്ന്, കടലപ്പരിപ്പ്, കറിവേപ്പില എന്നിവയിട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഈയൊരു കൂട്ട് സ്റ്റൗ ഓഫ് ചെയ്ത ശേഷം കുറച്ചുനേരം തണുക്കാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഒരു കുക്കർ എടുത്ത് അത് ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് എടുത്തുവെച്ച വെളുത്തുള്ളി ഇട്ട് നന്നായി വഴറ്റുക. ശേഷം മഞ്ഞൾപൊടിയും നേരത്തെ തയ്യാറാക്കി വെച്ച ചേരുവ പൊടിച്ചെടുത്ത കൂട്ടും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഇവയുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് പുളിവെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് തന്നെ ഉപ്പു കൂടി ചേർത്തു കൊടുക്കാം. വിസിൽ ഇടാതെ കുക്കർ കുറച്ചുനേരം ആവി കയറ്റി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കറി നല്ലതുപോലെ കുറുകി വന്നിട്ടുണ്ടാകും. ശേഷം കറിയിലേക്ക് ആവശ്യമായ വറവ് തയ്യാറാക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക.
ഉഴുന്നുപരിപ്പ്, ഉണക്കമുളക്, ചെറിയ ഉള്ളി എന്നിവയിട്ട് നല്ലതുപോലെ എണ്ണയിൽ വഴറ്റി എടുക്കുക. ഈയൊരു വറവ് കൂടി കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്ത ശേഷം സെർവ് ചെയ്യാവുന്നതാണ്. കറിവേപ്പില ഉപയോഗിച്ച് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് നൽകുന്ന ഒരു കറിയായിരിക്കും ഇത്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.