മാൻ ഓഫ് ദി മാച്ച് അവാർഡ് ക്യാപ്റ്റന് തന്നെ.. സൂപ്പർ അവാർഡ് നേടി മുന്നിൽ നിന്നും നയിച്ചു നായകൻ

ചാമ്പ്യൻസ് ട്രോഫി കിരീടം നേടി ഇന്ത്യൻ സംഘം. രോഹിത് ശർമ്മ നായകനായ ഇന്ത്യൻ ടീം ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ കിവീസ് എതിരെ നേടിയത് 4 വിക്കെറ്റ് ജയം. ലാസ്റ്റ് ഓവറുകൾ വരെ സസ്പെൻസ് നിറഞ്ഞു നിന്ന കളിയിൽ ഇന്ത്യൻ ടീം ജയവും കിരീട നേട്ടവും സ്വന്തമാക്കിയപ്പോൾ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത് മറ്റാരുമല്ല, ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ.

ന്യൂസിലൻഡിനെ 4 വിക്കറ്റിന് തകർത്തെറിഞ്ഞ് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി ടീം ഇന്ത്യ. 252 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ49 ഓവറിൽ 6വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. 83 പന്തിൽ നിന്നും 76 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 62 പന്തിൽ നിന്നും 48 റൺസ് നേടിയ ശ്രേയസ് അയ്യരും 34 റൺസ് നേടിയ കെഎൽ രാഹുലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ രോഹിത് മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കി.

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ 252 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. നായകൻ രോഹിത് ശർമ്മ കൂടുതൽ ആക്രമമിച്ചാണ് കളിച്ചത്.37 കാരനായ രോഹിത് വെറും 41 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചു.18 വർഷത്തിനിടെ എല്ലാ ഫോർമാറ്റുകളിലുമായി 9-ാമത്തെ ഐസിസി ടൂർണമെന്റ് ഫൈനലിൽ കളിച്ച രോഹിത് ആദ്യമായി അർദ്ധസെഞ്ച്വറി തികച്ചു,

83 പന്തിൽ നിന്നും 76 റൺസ് നേടിയ രോഹിത് ശർമ ഇന്ത്യൻ ജയത്തിൽ പ്രധാന ശക്തയായി മാറി. ഇന്ത്യൻ നായകനെ രചിൻ രവീന്ദ്ര പുറത്താക്കി.