സഞ്ജു – ദ്രാവിഡ് ലക്ഷ്യം കപ്പ് മാത്രം!! ഇത്തവണ റോയൽസ് കപ്പ് അടിക്കുമോ?
ഐപിൽ ക്രിക്കറ്റ് ആവേശം എത്തി കഴിഞ്ഞു. ഐപിൽ പതിനെട്ടാം സീസൺ തുടക്കം കുറിക്കാൻ ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കേ ക്രിക്കറ്റ് ഫാൻസ് എല്ലാം കണ്ണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിലേക്ക് തന്നെയാണ്. ഇത്തവണ മെഗാ താരലേലം ശേഷം ഒരു പുത്തൻ സ്‌ക്വാഡുമായി തന്നെയാണ് രാജസ്ഥാൻ റോയൽസ് എത്തുന്നത്.
മലയാളി താരം സഞ്ജു സാംസൺ ഈ സീസണിലും നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിനെ ഇത്തവണ പരിശീലന കുപ്പായത്തിൽ നയിക്കാൻ എത്തുന്നത് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡാണ്. രാഹുൽ ദ്രാവിഡ്, സഞ്ജു സാംസൺ, കുമാർ സംഗക്കാര ടീമിന് രാജസ്ഥാൻ റോയൽസ് ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കാൻ കഴിയുമോയെന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. പ്രഥമ ഐപിൽ സീസൺ ശേഷം കിരീടം നേടാൻ രാജസ്ഥാൻ റോയൽസ് ടീമിന് കഴിഞ്ഞിട്ടില്ല.
രാജസ്ഥാൻ റോയൽസ് ടീം സ്‌ക്വാഡ്
Sanju Samson, Yashasvi Jaiswal, Riyan Parag, Dhruv Jurel, Shimron Hetmyer, Sandeep Sharma, Jofra Archer (Rs. 12.50 crore), Maheesh Theekshana (Rs. 4.4 crore), Wanindu Hasaranga (Rs. 5.25 crore), Akash Madhwal (Rs. 1.20 crore), Kumar Kartikeya (Rs. 30 lakh), Nitish Rana (Rs. 4.20 crore), Tushar Deshpande (Rs. 6.50 crore), Shubham Dubey (Rs. 80 lakh), Yudhvir Singh (Rs. 35 lakh), Fazalhaq Farooqi (Rs. 2 crore), Vaibhav Suryavanshi (Rs. 1.10 crore), Kwena Maphaka (Rs. 1.50 crore), Kunal Rathore (Rs. 30 lakh), Ashok Sharma (Rs. 30 lakh).