
അത് എന്തൊരു റൺ ഔട്ട് ചെക്കാ… ഞെട്ടിച്ചു സന്ദീപ്!! ചിരി നിർത്താനാകാതെ സഞ്ജുവും ടീമും!! കാണാം വീഡിയോ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ പ്രതീക്ഷിച്ച തുടക്കമല്ല സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചത്. സീസണിൽ തുടരെ തോൽവികൾ വഴങ്ങി നിരാശ മാത്രം ഫാൻസിന് സമ്മാനിക്കുന്ന റോയൽസ് ടീം ഇന്ന് ഡൽഹി ക്യാപിറ്റൽസ് എതിരായ കളിയിൽ ആഗ്രഹിക്കുന്നത് ജയം മാത്രം.
അതേസമയം ഡൽഹിക്ക് എതിരെ ടോസ് നേടി ബൌളിംഗ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിന് മികച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാമത്തെ ഓവറിൽ ഡൽഹി 23 റൺസ് നേടിയപ്പോൾ ശേഷം അടുത്ത ഓവറിൽ ആർച്ചർ ഡൽഹി ഓപ്പണിങ് ബാറ്റ്‌സ്മാനെ പുറത്താക്കി. എന്നാൽ രാജസ്ഥാൻ റോയൽസ് ടീമിന് വലിയ ആശ്വാസമായി മാറിയത് നാലാമത്തെ ഓവറിലെ റൺ ഔട്ട് തന്നെയാണ്.
കഴിഞ്ഞ കളിയിൽ വെടിക്കെട്ട് 82 റൺസ് നേടിയ കരുൺ നായറാണ് സന്ദീപ് ശർമ്മ സ്പെഷ്യൽ മികവിൽ റൺ ഔട്ട് ആയത്. പോരൽ അടിച്ച ഷോട്ട് പിന്നാലെ നോൺ സ്ട്രൈക്ക് എൻഡിൽ നിന്നും ഓടി എങ്കിലും കരുൺ നായർക്ക് പാളി. ഹസരംഗ ത്രോ പിടിച്ചു എടുത്ത സന്ദീപ് ശർമ്മ സ്റ്റമ്പ്സിലേക്ക് ബോൾ എത്തിച്ചു.
ഒരുവേള ഹസരംഗ ത്രോ നേരെ സ്റ്റമ്പ് നേരെയാണ് പോയതുയെന്ന് തോന്നിച്ചു എങ്കിലും സന്ദീപ് മികവ് റൺ ഔട്ട് പൂർത്തിയാക്കി. കാണാം വീഡിയോ
There was enough time to get back , sandeep sharma was Bit slow … But,
— Cricbrizz (@cricbrizz) April 16, 2025
@karun126 was Quite lazzyyy here … Very lazy 💔
🔸They say –
" Make Most of your Good Form , Can't throw your wicket like that " #DCvsRR #RRvsDC #karunnair pic.twitter.com/03GwHydyHD