
കരയല്ലേ ഡാ.. ചക്കരെ!! നീ കിടുക്കി!!! 34 റൺസിൽ ഔട്ട് കരഞ്ഞു മടങ്ങി Vaibhav Suryavanshi
Vaibhav Suryavanshi, ക്രിക്കറ്റ് ലോകത്തിനു ചർച്ച ചെയ്യുവാൻ ഇതാ പുതിയ ഒരു പേര് കൂടി, ഐപിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരം അരങ്ങേറ്റം ക്രിക്കറ്റ് ലോകം ഇന്ന് സാക്ഷിയായപ്പോൾ 14 വയസ്സുകാരൻ താരം ബാറ്റ് കൊണ്ട് കാണിച്ചത് വമ്പൻ മാജിക്ക് പ്രകടനം
14 വയസ്സും 23 ദിവസവും പ്രായമുള്ള രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ഇടംകൈയ്യൻ ബാറ്റ്സ്മാൻ തന്റെ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി.ഇന്ത്യൻ പ്രീമിയർ ലീഗിൽ നേരിട്ട ആദ്യ പന്തിൽ തന്നെ 14 വയസ്സുകാരൻ ഷാർദുൽ താക്കൂറിനെ സിക്സിനു പറത്തി.സൂര്യവംശി എക്സ്ട്രാ കവറുകൾക്ക് മുകളിലൂടെ ഒരു ഷോട്ട് എടുത്തു. മത്സരത്തിൽ ജയ്‌സ്വാൾ -സൂര്യവംശി സഖ്യം രാജസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്
മെഗാ ആക്ഷനിൽ രാജസ്ഥാൻ റോയൽസ് ഒരു കോടി 10 ലക്ഷം രൂപയ്ക്കാണ് വൈഭവ് സൂര്യവംശിയെ സ്വന്തമാക്കിയത്. ബീഹാറിലെ സമസ്തിപൂരിൽ നിന്നുള്ള ഈ യുവതാരം ക്രിക്കറ്റ് മൈതാനത്ത് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. 2023-24 സീസണിൽ രഞ്ജി ക്രിക്കറ്റിൽ കളിക്കാൻ തുടങ്ങിയപ്പോൾ വെറും 12 വയസ്സും 284 ദിവസവും പ്രായമായി. രഞ്ജിയിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ അരങ്ങേറ്റം കുറിക്കുന്നത് ഇതാദ്യമായിരുന്നു. ആ സമയത്തും വൈഭവ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറെയും സിക്‌സർ കിംഗ് യുവരാജ് സിംഗിനെയും പിന്നിലാക്കിയിരുന്നു. 15 വയസ്സും 57 ദിവസവും പ്രായമുള്ളപ്പോഴാണ് യുവി രഞ്ജിയിൽ അരങ്ങേറ്റം കുറിച്ചത്, അതേസമയം സച്ചിൻ 15 വയസ്സും 230 ദിവസവും പ്രായമുള്ളപ്പോഴാണ് അരങ്ങേറ്റം കുറിച്ചത്
മത്സരത്തിൽ 20 ബോളിൽ 2 ഫോർ മൂന്ന് സിക്സ് അടക്കം വൈഭവ് 34 റൺസ് നേടിയപ്പോൾ, എല്ലാവരുടെയും കയ്യടികൾ യുവ താരം സ്വന്തമാക്കി. വിക്കെറ്റ് നഷ്ടമായ വേദനയിൽ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൂടിയാണ് 14കാരൻ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്
𝐌𝐀𝐊𝐈𝐍𝐆. 𝐀. 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓 🫡
— IndianPremierLeague (@IPL) April 19, 2025
Welcome to #TATAIPL, Vaibhav Suryavanshi 🤝
Updates ▶️ https://t.co/02MS6ICvQl#RRvLSG | @rajasthanroyals pic.twitter.com/MizhfSax4q