
എനിക്ക് പേടി ഇല്ല.. അടിക്കാൻ മാത്രം ഞാൻ നോക്കുന്നു.. സെഞ്ച്വറി!! സന്തോഷം!! തുറന്ന് പറഞ്ഞു സൂര്യവംശി
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ വൈഭവ് സൂര്യവംശി ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറിയും അദ്ദേഹം നേടി.മത്സരം രാജസ്ഥാൻ റോയൽസ് ടീം എട്ട് വിക്കറ്റിനു ജയിച്ചപ്പോൾ കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരവും പതിനാലു കാരൻ സ്വന്തമാക്കി.
35 പന്തിൽ നിന്നാണ് ഇടംകൈയൻ ഓപ്പണർ ശതകം പൂർത്തിയാക്കിയത്. 7 ബൗണ്ടറിയും 11 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോൾ താരം സെഞ്ച്വറി നേടിയത്. സൂര്യവംശിയുടെ മിന്നുന്ന പ്രകടനം റോയൽസിനെ എട്ടാം ഓവറിൽ 100 റൺസ് തികച്ചു. ആറ് ഓവറിൽ രാജസ്ഥാൻ 87/0 എന്ന നിലയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. 11 ഓവറിൽ രാജസ്ഥാൻ സ്കോർ 150 കടന്നു. 38 പന്തിൽ നിന്നും 101 റൺസ് നേടിയ വൈഭവ് സൂര്യവംശിയെ പ്രസീദ് കൃഷ്ണ പുറത്താക്കി, മാൻ ഓഫ് ദി മാച്ച് അവാർഡ് നേടി സൂര്യവംശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്.
“വളരെ നല്ല ഒരു അനുഭവമാണ് എനിക്ക് ഇത്. ഐപിഎല്ലിലെ എന്റെ ആദ്യ സെഞ്ച്വറിയും മൂന്നാം ഇന്നിംഗ്സും. ടൂർണമെന്റിന് മുമ്പുള്ള പരിശീലനത്തിന് ശേഷം ഫലം ഇവിടെ പ്രകടമായി,സന്തോഷം. ഞാൻ പന്ത് കാണുകയും കളിക്കുകയും ചെയ്യുന്നു. ജയ്സ്വാളിനൊപ്പം ബാറ്റിംഗ് നല്ലതാണ്, എന്തുചെയ്യണമെന്ന് അദ്ദേഹം എന്നോട് പറയുന്നു, അദ്ദേഹം നല്ല കാര്യങ്ങൾ നൽകുന്നു.”സൂര്യവംശി അഭിപ്രായം വിശദമാക്കി
“ഐപിഎല്ലിൽ 100 റൺസ് നേടുക എന്നത് എന്റെ ഒരു സ്വപ്നമായിരുന്നു, ഇന്ന് അത് യാഥാർത്ഥ്യമായി. ഭയമില്ല. ഞാൻ അധികം ചിന്തിക്കുന്നില്ല, ഞാൻ കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.”14കാരൻ പ്ലാൻ വ്യക്തമാക്കി.