എന്റമ്മോ.. എന്തൊരടി!!കെന്റിലെ താമസക്കാർക്ക് പണിയായി പന്തിന്റെ പടുകുടറ്റൻ സിക്സ് മഴ, കാണാം വീഡിയോ

ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിനെ സംബന്ധിച്ച് ഇംഗ്ലണ്ട് എതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പര പുതിയ ഒരു തുടക്കമാണ്. കോഹ്ലി, രോഹിത് എന്നിവർ വിരമിക്കൽ ശേഷമുള്ള ആദ്യത്തെ പരമ്പര എന്നതിനും പുറമെ ക്യാപ്റ്റൻ ഗിൽ യുഗം ആരംഭിക്കുന്നത് ജൂൺ 20ന് തുടങ്ങുന്ന ടെസ്റ്റ്‌ പരമ്പരയോടെയാണ്.നിലവിൽ ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് മത്സര പരമ്പരക്ക് മുന്നോടിയായി കെന്‍റില്‍ പരിശീലനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.

ഇന്ന് ഇന്ത്യ എ ടീമുമായിയ നാലു ദിന പരിശീലന മത്സരത്തില്‍ ഇന്ത്യൻ ടീം കളിക്കുന്നുണ്ട്. പരിശീലന സെക്ഷനിൽ ഇന്ത്യൻ താരങ്ങൾ എല്ലാം മനോഹരമായി കളിക്കുന്നത് കാണാൻ കഴിഞ്ഞു. കൂടാതെ ഇന്ത്യൻ താരങ്ങൾക്ക് എല്ലാം കോച്ച് ഗംഭീർ നേത്രത്വത്തിൽ ഉപദേശവും അടക്കം നൽകുന്നുണ്ടായിരുന്നു.പക്ഷെ പരിശീലനം നടക്കുന്ന കെന്‍റ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പരിസരവാസികള്‍ക്ക് ഭീഷണിയായി മാറിയത് ഇന്ത്യൻ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് സിക്സ് മഴ തന്നെയാണ്.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നെറ്റ് സിൽ അടക്കം കഠിനമായ നടത്തുന്നതിനിടെ വെടികെട്ട് ബാറ്റിംഗ് നടത്തിയ റിഷഭ് പന്ത് അടിച്ചുവിട്ട പല ബോളുകളും ചെന്ന് പതിച്ചത് സമീപത്തെ താമസക്കാരുടെ ബാല്‍ക്കണിയിലും വീട്ടുമുറ്റത്തും മേല്‍ക്കൂരയിലുമൊക്കെയായിരുന്നു. പന്ത് മനോഹര സിക്സ് ഹിറ്റിങ് ബാറ്റിംഗ് ഒരുവേള ഇന്ത്യൻ ടീം ഒന്നടങ്കം ആസ്വദിച്ചു. പന്ത് അടിച്ചു വിടുന്ന ബോളുകൾ ദൂരെ നിന്നും എടുത്തു കൊണ്ട് വരുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ്‌ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇംഗ്ലണ്ട് എതിരായ ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് :Shubman Gill (C), Rishabh Pant (VC & WK), Yashasvi Jaiswal, KL Rahul, Sai Sudharsan, Abhimanyu Easwaran, Karun Nair, Nitish Reddy, Ravindra Jadeja, Dhruv Jurel (WK), Washington Sundar, Shardul Thakur, Jasprit Bumrah, Mohd. Siraj, Prasidh Krishna, Akash Deep, Arshdeep Singh, Kuldeep Yadav