
എല്ലാവരും ഫ്ലോപ്പായി.. ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി,നിരാശയിൽ ക്രിക്കറ്റ് പ്രേമികൾ
ഓസ്ട്രേലിയക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തുടക്കത്തിലേ നിരാശ.. ഒന്നാം ഏകദിന മാച്ചിൽ ഓസ്ട്രേലിയക്ക് മുൻപിൽ വമ്പൻ തോൽവി വഴങ്ങി ടീമിന്ത്യ. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഗില്ലിന്റെ ഇന്ത്യൻ ടീമിന് തിളങ്ങാൻ കഴിഞ്ഞില്ല.മഴ പലതവണ മുടക്കിയ മത്സരം ഓസ്ട്രേലിയ ഡക്ക് വർത്ത് ലൂയിസ് നിയമം അനുസരിച്ചു ഏഴ് വിക്കറ്റിനാണ് ജയിച്ചത്
ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒരിക്കൽ പോലും പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.ഇന്ത്യൻ ടീം 26 ഓവറിൽ 9 വിക്കെറ്റ് നഷ്ടത്തിൽ 136 റൺസാണ് മാത്രം നേടിയത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിൻ വിജയ ലക്ഷ്യം ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 131 റൺസായി പുനർ നിർണ്ണായിച്ചു. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി എങ്കിലും ക്യാപ്റ്റൻ മിച്ചൽ മാർഷ് 46 റൺസുമായി പുറത്താകാതെ നിന്നു, ഓസ്ട്രേലിൻ ജയം പൂർത്തിയാക്കി.

ഓസീസ് 29 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം പിന്തുടർന്നു.മഴ മൂലം ചുരുങ്ങിയ ഈ മത്സരത്തിൽ ജയിച്ചതോടെ ഓസ്ട്രേലിയ 3 മത്സരങ്ങളുള്ള പരമ്പരയിൽ 1-0 ന് മുന്നിലാണ്. പെർത്തിലെ ബൗൺസി ഡെക്കിൽ പന്തെറിയാൻ തീരുമാനിച്ച അവരുടെ തീരുമാനം ഇന്ത്യക്ക് പണിയായി മാറിയപ്പോൾ.. ന്യൂ ബോളിൽ പേസർമാർ മികച്ചുനിന്നു.ജോഷ് ഹേസൽവുഡും സ്റ്റാർക്കും അച്ചടക്കമുള്ളവരായിരുന്നു, യഥാക്രമം രോഹിത്തിനെയും കോഹ്‌ലിയെയും ഇതോടെ അതിവേഗം നിഷ്പ്രയാസം പുറത്താക്കി.
ഗിൽ വിക്കെറ്റ് മുന്നിൽ കുടുങ്ങി പുറത്തായി, ഒമ്പത് ഓവറിനുള്ളിൽ ഇന്ത്യ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. മഴ തടസ്സപ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്ക് ഒരു ആശ്വാസവും ലഭിച്ചില്ല. ഹേസൽവുഡിന്റെ ഓവർ ക്വാട്ട ഒറ്റയടിക്ക് ഇതോടെ അവസാനിച്ചു, അദ്ദേഹം 7-2-22 എന്ന മികച്ച പ്രകടനം കാഴ്ചവച്ചു, അതിൽ ശ്രേയസ് അയ്യറുടെ വിക്കറ്റും ഉൾപ്പെടുന്നു. അക്സറും രാഹുലും 30 റൺസും അവസാന ഓവറിൽ നിതീഷ് കുമാറിന്റെ രണ്ട് സിക്സറുകളും ഇന്ത്യ 26 ഓവറിൽ 136 റൺസ് നേടി.