
തൊടിയിലെ ആവശ്യമില്ലാത്ത പുല്ല് കരിച്ചു കളയാൻ ഇതിലും എളുപ്പവഴി വേറെയില്ല!.. ഇങ്ങനെ ചെയ്യാം
മഴക്കാലമായാൽ തൊടികളിൽ പുല്ല് കിളിർത്ത് നിറഞ്ഞു നിൽക്കുന്നത് ഒരു പതിവ് കാഴ്ചയായിരിക്കും.ഇത്തരത്തിൽ ആവശ്യമില്ലാതെ വളരുന്ന ചെടികൾ കത്തിയോ മറ്റോ ഉപയോഗിച്ച് മുറിച്ചു കളയുക എന്നത് പലപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കടിത്തൂവ പോലുള്ള ചെടികൾ നശിപ്പിക്കുമ്പോൾ അത് കൈ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. അത്തരം സാഹചര്യങ്ങളിൽ പുല്ല് കരിച്ചു കളയാനായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ജൈവലായനിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പുല്ല് നശിപ്പിക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പാക്കറ്റ് കല്ലുപ്പ്, ഒരു കുപ്പി വിനാഗിരി, 100 എം എൽ സോപ്പ് ലിക്വിഡ്, ഒരു ലിറ്റർ വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ വലിപ്പമുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് എടുത്തുവച്ച ഉപ്പ് പൊട്ടിച്ചിടുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. മറ്റൊരു പാത്രത്തിൽ സോപ്പ് ലിക്വിഡും വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു വയ്ക്കാവുന്നതാണ്. ശേഷം ആ ഒരു കൂട്ടുകൂടി ഉപ്പ് വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഇനി സ്പ്രേയർ ബോട്ടിൽ വീട്ടിൽ ഉണ്ടെങ്കിൽ അത് എടുത്ത് ഈയൊരു ലിക്വിഡ് നിറച്ചു കൊടുക്കുക.
ധാരാളമായി പുല്ല് വളർന്നു നിൽക്കുന്ന ഭാഗങ്ങളിൽ എല്ലാം ഈ ഒരു ലിക്വിഡ് സ്പ്രേ ചെയ്ത് നൽകാവുന്നതാണ്. ഇങ്ങനെ ചെയ്തു ഒരു ദിവസം കഴിയുമ്പോൾ തന്നെ ആ ഭാഗത്തുള്ള പുല്ലെല്ലാം കരിഞ്ഞു തുടങ്ങിയതായി കാണാം. ചെടികളിൽ നിർജലീകരണം നടക്കുന്നതു കൊണ്ടാണ് ഇത്തരത്തിൽ പുല്ലെല്ലാം കരിഞ്ഞു പോകുന്നത്. ഈയൊരു രീതി ഉപയോഗിച്ച് തൊടിയിലും മറ്റും വളർന്നു നിൽക്കുന്ന പുല്ലെല്ലാം വളരെ എളുപ്പത്തിൽ കരിച്ചു കളയാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.