15 ലക്ഷം രൂപയ്ക്ക് ഗംഭീരവും ലളിതവുമായ വീട്; 4 ബെഡ്‌റൂമും മറ്റെല്ലാ സൗകര്യങ്ങളും; ആരും കൊതിക്കും വീടിന്റെ വിശേഷാങ്ങൾ അറിയാം.!!

15 Lakh 4 BHK SUper Amazing Home :ആലപ്പുഴ ജില്ലയിലുള്ള ഒരു അതിമനോഹരമായ വീടിന്റെ വിശേഷവും ഡിസൈൻസും ഒന്ന് കണ്ടറിയാം. കേരളീയ ശൈലിയിൽ ഓടും വരാന്തയും തുടങ്ങിയവയാണ് വീടിന്റെ എലിവേഷൻ. പഴയ വീടിന്റെ പുറകെ വശമാണ് നിലവിലുള്ള വീടിന്റെ മുൻവശം. സ്ക്വയർ പൈപ്പ് ട്രെസ് വർക്ക് ചെയ്ത് പഴയ ഓടുകൾ പാകിയാണ് മേൽക്കുര ഒരുക്കിരിക്കുന്നത്. ആദ്യമുണ്ടായിരുന്ന വീടിനു കുറച്ച് ഉയരം കൂട്ടിയാണ് നല്ലൊരു മേൽക്കുര പണിതിരിക്കുന്നത്.

  • Location : Alappuzha
  • Total Cost : 15 Lacs
  • 1) Sitout
  • 2) Varantha
  • 3) Main Hall
  • 4) 4 Bedroom + Bathroom
  • 5) Dining Area

സിറ്റ്ഔട്ട്‌ കഴിഞ്ഞാൽ നീളൻ വരാന്തയാണ്. രണ്ട് ഭാഗത്ത് നിന്നും വരാന്തയിലേക്ക് കയറാനുള്ള സൗകര്യം നൽകിട്ടുണ്ട്. പഴയ തടികൾ കൊണ്ടാണ് ജാലകങ്ങളും വാതിലുകളും പണിതിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും മുകളിലേക്ക് നോക്കുമ്പോൾ പഴയ ഓടുകളുടെ നിറങ്ങളുടെ ചന്തകൂട്ടമെന്ന് വേണമെങ്കിൽ പറയാം. പ്രധാന വാതിൽ തുറന്ന് നേരെ പ്രവേശിക്കുന്നത് വിശാലമായ ഒരു തളത്തിലേക്കാണ്.

ഗംഭീരവും ലളിതവുമായ ഒരു സ്വീകരണമുറിയാണ് കാണുന്നത്. ഇരിപ്പിടത്തിനായി പഴയ കാല ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളുമാണ് കാണാൻ സാധിക്കുന്നത്. ഫ്ലോറിൽ വെള്ള ടൈൽസ് വിരിച്ചിരിട്ടുണ്ട്. സ്വീകരണ മുറിയിൽ ഒരു ഭാഗം വിബോർഡ് ഉപയോഗിച്ചും ബാക്കി പകുതി ഭാഗം തടിയും വെച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കാഴ്ച്ചകൾ മനോഹരമാണ് എന്നതാണ് മറ്റൊരു വസ്തുത. പ്രധാന വാതിലിന്റെ വലതു വശത്തായിട്ടാണ് ഈ വീടിന്റെ ആദ്യ കിടപ്പ് മുറി വരുന്നത്.

ഒരു ലളിതമായ കിടപ്പമുറി. നൂറ് സ്ക്വയർ ഫീറ്റിലാണ് കിടപ്പ് മുറി വരുന്നത്. രണ്ടാമത്തെ കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ രണ്ട് കട്ടിലുകളും രണ്ട് ജാലകങ്ങളുമാണ് വരുന്നത്. ഈ മുറിയിൽ തണുപ്പ് കൂടുതലായത് കൊണ്ട് ഫാൻ പോലെയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. തടിയുടെ ഒരു അലമാരയും ഈ മുറിയിൽ കാണാം. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.