നൂറ്റാണ്ടിലെ ബോൾ.. സ്റ്റമ്പ്സ് പറത്തി ആകാശ് ദീപ്!! കാണാം വീഡിയോ

ബംഗ്ലാദേശ് എതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ആധിപത്യം ശക്തമാക്കി ഇന്ത്യൻ ടീം. ഒന്നാം ദിനത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനത്താൽ മത്സരത്തിലേക്ക് തിരികെ എത്തിയ ഇന്ത്യൻ ടീം രണ്ടാം ദിനത്തിൽ ഒന്നാം ഇന്നിങ്സിൽ 376 റൺസിൽ പുറത്തായപ്പോൾ മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് ടീമിന് ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.

ഇന്ത്യയുടെ 376 റൺസ് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ടീമിന് ഷോക്ക് സമ്മാനിച്ചത് ആദ്യത്തെ ഓവർ തന്നെ ബുംറയാണ്. താരം ഒന്നാമത്തെ ഓവറിൽ തന്നെ ബംഗ്ലാ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഷദ്മാൻ ഇസ്ലാം സ്റ്റമ്പ്സ് തെറിപ്പിച്ചു. എന്നാൽ ലഞ്ച് മുൻപായി എതിരാളികളെ തകർത്തത് യുവ ഇന്ത്യൻ പേസർ ആകാശ് ദീപാണ്

ഒൻപതാം ഓവറിലെ ആദ്യത്തെ ബോളിൽ സാക്കിർ ഹസൻ (3 റൺസ് ) സ്റ്റമ്പ്സ് തെറിപ്പിച്ച ആകാശ് ദീപ് തൊട്ടടുത്ത ബോളിൽ തന്നെ മോമിനുൽ സ്റ്റമ്പ്സ് സമാനമായ ഒരു മനോഹര ബോളിൽ കൂടി തെറിപ്പിച്ചു.

അതേസമയം ഒന്നാം ഇന്നിങ്സിൽ ടീം ഇന്ത്യക്ക് കരുത്തായി മാറിയത് അശ്വിൻ (113 റൺസ് ), ജഡേജ (86 റൺസ് ) പ്രകടനം തന്നെയാണ്.