
അമ്പോ.. പറക്കും ഗിൽ!! സ്ലിപ്പിൽ സൂപ്പർ ക്യാച്ച്, ഞെട്ടി ഡക്കറ്റ്.. കാണാം വീഡിയോ
WHAT A CATCH BY GILL – Akash Deep strikes for India in his first match: ഇംഗ്ലണ്ട് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാമത്തെ ദിനം ശക്തമായ ആധിപത്യം നേടി ഇന്ത്യൻ ടീം. ഒന്നാമത്തെ ഇന്നിങ്സിൽ 587 റൺസ് നേടിയ ടീം ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. കഴിഞ്ഞ കളിയിലെ സെഞ്ച്വറി നേട്ടക്കാരൻ ഡക്കറ്റ് വിക്കെറ്റ് വീഴ്ത്തി ആകാശ് ദീപ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു.
ആകാശ് ദീപ് മനോഹര ഔട്ട് സ്വിങ് ബോളിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് ഡക്കറ്റ് മടങ്ങിയത്. സ്ലിപ്പിൽ ഇടത്തെ സൈഡിലേക്ക് അതിവേഗം ഡൈവ് ചെയ്തു നായകൻ ഗിൽ തന്നെയാണ് ക്യാച്ച് കയ്യിൽ ഒതുക്കിയത്. ഗിൽ മനോഹര ക്യാച്ച് ഇന്ത്യൻ ക്യാമ്പിൽ ആവേശമായി മാറി. ഡക്കറ്റ് പൂജ്യത്തിൽ മടങ്ങി.
Watch Video
Shubman Gill can do nothing wrong today !
— Prateek (@prateek_295) July 3, 2025
What a catch to dismiss Ben Duckett on 0#ShubmanGill #ENGvIND pic.twitter.com/tM9D4ZVNVk
ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറുകൾ (ടെസ്റ്റ്):
- 269 – ശുഭ്മാൻ ഗിൽ, ബർമിംഗ്ഹാം, 2025*
- 179 – മുഹമ്മദ് അസ്ഹറുദ്ദീൻ, മാഞ്ചസ്റ്റർ, 1990
- 149 – വിരാട് കോഹ്‌ലി, ബർമിംഗ്ഹാം, 2018
- 148 – മൻസൂർ അലി ഖാൻ പട്ടൗഡി, ലീഡ്സ്, 1967
- 147 – ശുഭ്മാൻ ഗിൽ, ലീഡ്സ്, 2025