ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എല്ലാം വൻ സന്തോഷം നൽകിയാണ് രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ടീമിന്ത്യ ചാമ്പ്യൻസ് ട്രോഫി 2025 സ്വന്തമാക്കിയത്. ഫൈനലിൽ കിവീസിനെ വീഴ്ത്തി 12 വർഷങ്ങൾ ഇടവേളക്ക് ശേഷം രോഹിത് ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കപ്പ് നേടിയപ്പോൾ ഉയർന്ന പ്രധാന ചോദ്യമാണ് രോഹിത്, വിരാട് കോഹ്ലി എന്നിങ്ങനെ സീനിയർ താരങ്ങൾ ഏകദിന ക്രിക്കറ്റ് കരിയർ എന്താകുമെന്ന്?
നിലവിൽ 38 വയസ്സിലേക്ക് കടക്കുന്ന രോഹിത് ശർമ്മ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടം പിന്നാലെ വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് പലരും കരുതി എങ്കിലും ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമ്മ 2027ലെ ഏകദിന ക്രിക്കറ്റ് വേൾഡ് കപ്പ് വരെ തുടരുമെന്നാണ് റിപ്പോർട്ട്. 2027ലെ ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലും ഇന്ത്യൻ ഏകദിന ടീമിനെ നയിക്കാൻ ആഗ്രഹിക്കുന്നതായി രോഹിത് ബിസിസിഐയെ അറിയിച്ചതായിട്ടാണ് റിപ്പോർട്ട്.
2027ലെ ഏകദിന ലോകക്കപ്പ് കൂടി നേടാൻ ആഗ്രഹിക്കുന്ന രോഹിത് തന്റെ ബാറ്റിംഗ് ഫോം തുടരാൻ കഴിയുമെന്നാണ് വിശ്വാസം വെച്ച് പുലർത്തുന്നത്. അടുത്ത രണ്ട് വർഷ കാലം ഇന്ത്യൻ ടീമിന് ഏകദിന ഫോർമാറ്റിൽ മാത്രം 30ലധികം മത്സരങളാണ് ഉള്ളത്. 2027 വരെ ഏകദിന ലോകക്കപ്പ് ഭാഗമായി കളിക്കാൻ ആഗ്രഹിക്കുന്ന ലോകക്കപ്പ് അതിന്റെ ഭാഗമായി ഫിറ്റ്നസ് അടക്കം നിലനിർത്താൻ വ്യക്തമായി പദ്ധതിയുമായി എത്തുകയാണ്.
ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് കൂടിയായ അഭിഷേക് നായർക്കൊപ്പം ദീർഘ കാല പരിശീലന പദ്ധതികൾ അടക്കം കൊണ്ട് പോകാൻ തീരുമാനം എടുത്ത രോഹിത് വരുന്ന സീസൺ ഐപിഎല്ലിലും തിളങ്ങാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. നേരത്തെ 2024ലെ ടി :20ലോകക്കപ്പ് കിരീട നേട്ടം പിന്നാലെ രോഹിത് അന്താരാഷ്ട്ര ടി :20യിൽ നിന്നും വിരമിച്ചിരുന്നു.