ചൂലിൽ ഇങ്ങനെ ചെയ്താൽ പൊടിയോ മാറാലയോ വീട്ടിൽ ഉണ്ടാവില്ല….ഒരു മാസത്തേക്ക് വീട് ക്ലീൻ ആക്കേണ്ട
പൊടി അലർജി ഉള്ളവർക്ക് വീട്ടിനകത്തെ ചെറിയ രീതിയിലുള്ള പൊടിപടലങ്ങൾ പോലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടു തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീട് ക്ലീൻ ചെയ്താൽ പോലും ഇത്തരം ചെറിയ പൊടികൾ കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ലായനിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
കട്ടിലിന്റെ അടിഭാഗം, ജനാലകൾ, ഷെൽഫുകൾ എന്നിവിടങ്ങളിൽ എല്ലാമാണ് കൂടുതലായി ചെറിയ പൊടികൾ ധാരാളമായി അടിഞ്ഞു കൂടാറുള്ളത്. സാധാരണ ചൂലുപയോഗിച്ച് വൃത്തിയാക്കിയാൽ ഇത്തരം ചെറിയ പൊടികൾ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കാറില്ല. അത് ഒഴിവാക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് അല്പം വൈറ്റ് നിറത്തിലുള്ള ടൂത്ത് പേസ്റ്റ് ഇടുക
ശേഷം അല്പം വിനാഗിരിയും വെള്ളവും കൂടി ഈയൊരു കൂട്ടിനോടൊപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് മൂന്നോ നാലോ കർപ്പൂര കട്ടകൾ കൂടി പൊടിച്ചിട്ട ശേഷം ലായനി ഒന്നുകൂടി മിക്സ് ചെയ്തെടുക്കുക. തുടയ്ക്കാനായി എടുക്കുന്ന വെള്ളത്തിലേക്ക് ഈയൊരു ലായനി ഒഴിച്ച ശേഷം മിക്സ് ചെയ്ത് എടുക്കുക.
ശേഷം സാധാരണ ചൂലിന് പകരമായി അറ്റം അല്പം പരന്നു നിൽക്കുന്ന രീതിയിലുള്ള ചൂല് എടുത്ത് അത് ഒരു പില്ലോ കവറിനുള്ളിലേക്ക് ഇട്ട് നല്ല രീതിയിൽ ചുറ്റി ഒരു പിൻ ഉപയോഗിച്ച് ഫിറ്റ് ചെയ്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കി വെച്ച സൊലൂഷനിലേക്ക് ചൂല് മുക്കിയ ശേഷം പൊടി ഉള്ള ഭാഗങ്ങളിലെല്ലാം എളുപ്പത്തിൽ തുടച്ചു വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ വീടിനകത്തെ ചെറിയ പൊടികൾ പോലും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. മാത്രമല്ല കർപ്പൂരം പൊടിച്ചിടുന്നത് കൊണ്ട് തന്നെ നല്ല മണവും വീടിനകത്ത് എപ്പോഴും നിലനിർത്താനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.