വെറും 10 മിനുട്ട് മതി ,ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ കംഫർട്ട് ഇനി വീട്ടിൽ ഉണ്ടാക്കാം..പണം ചിലവാക്കാതെ എളുപ്പം ഉണ്ടാക്കാം

നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തുണികൾ അലക്കുമ്പോൾ സുഗന്ധം ലഭിക്കാനായി ഉപയോഗിക്കുന്ന കംഫർട്ട്. കടകളിൽ നിന്നും വളരെ ഉയർന്ന വിലകൊടുത്ത് ചെറിയ ബോട്ടിലുകൾ സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും.

പ്രത്യേകിച്ച് മഴക്കാലമായാൽ തുണികളിൽ ഈർപ്പം നിന്ന് ഉണ്ടാകുന്ന ഗന്ധം ഇല്ലാതാക്കാനായാണ് ഇത്തരം പ്രോഡക്ടുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ ഉയർന്ന വില കൊടുത്ത് ചെറിയ ബോട്ടിലുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടതില്ല. പകരം അവ ഉണ്ടാക്കുന്നതിന് ആവശ്യമായ കിറ്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തി എങ്ങനെ കംഫർട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ഒരു വലിയ പാത്രം എടുത്ത് അതിൽ കിറ്റിൽ നിർദ്ദേശിച്ച അളവിൽ വെള്ളം എടുത്തു വയ്ക്കുക. അതിലേക്ക് വൺ എന്ന് എഴുതിവെച്ച പാക്കറ്റ് പൊട്ടിച്ച് ഇടുക. അത്യാവശ്യം തരികളുള്ള ഒരു പൊടിയുടെ രൂപമായിരിക്കും പാക്കറ്റിനകത്ത് ഉണ്ടാവുക. ഒരു സ്പാച്ചുലയോ മറ്റോ ഉപയോഗിച്ച് ഈയൊരു കൂട്ട് വെള്ളത്തിൽ നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത ശേഷം ചൂടാക്കാനായി വെക്കണം.

വെള്ളത്തിലേക്ക് പൊടി നല്ല രീതിയിൽ അലിഞ്ഞു വന്നു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്ത ശേഷം ഈ ഒരു കൂട്ട് ഒമ്പതുമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി മാറ്റി വക്കണം.അതായത് രാത്രി കലക്കി വയ്ക്കുകയാണെങ്കിൽ രാവിലെ ഇതെടുത്ത് ബാക്കി കാര്യങ്ങൾ ചെയ്തെടുക്കാവുന്നതാണ്. ശേഷം ഈ ഒരു കൂട്ടിലേക്ക് നിറത്തിന് ആവശ്യമായ കളറും, സുഗന്ധത്തിന് ആവശ്യമായ ലിക്വിഡും ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ തന്നെ നല്ല സുഗന്ധപൂരിതമായ കംഫർട്ട് റെഡിയായി കഴിഞ്ഞു. ശേഷം എയർ ടൈറ്റ് ആയ കുപ്പികളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്

fpm_start( "true" ); /* ]]> */