വീട്ടിൽ നട്ട കറിവേപ്പില മുരടിച്ചു പോയോ? ഈ എളുപ്പവഴിയിലൂടെ പരിഹാരം ഉറപ്പ്

ഇപ്പോഴും നിങ്ങൾ അടുക്കളയിലേക്ക് ആവശ്യമായ കറിവേപ്പില അടക്കം പുറത്ത് നിന്നും തന്നെയാണോ വാങ്ങുന്നത്.എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ? വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ?

അതിനായി തലേദിവസത്തെ കഞ്ഞിവെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും, ചായയുടെ ചണ്ടിയും, ഉള്ളിയുടെ തോലും, മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും ചെടിക്ക് ഒഴിക്കുന്നത് കറിവേപ്പില തഴച്ചു വളരാൻ സഹായിക്കും. നട്ട് എട്ടു മാസം വരെ ചെടിയിൽ നിന്നും ഇല പറിക്കരുത്.ചെടിയിൽ വെള്ളക്കുത്ത്, പ്രാണി ശല്യം, വെള്ള പൂപ്പൽ മുതലായവ ഒഴിവാക്കാനായി തലേ ദിവസത്തെ കഞ്ഞിവെള്ളവും പച്ചവെള്ളവും സമാസംമം ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് ഇലയിലൊക്കെ സ്പ്രേ ചെയ്‌താൽ മതിയാകും.

അതു പോലെ തന്നെ ഇറച്ചി കഴുകുന്ന വെള്ളം, മീൻ കഴുകുന്ന വെള്ളം ഒക്കെ ഒഴിക്കുന്നതും കറിവേപ്പിലയുടെ മുരടിപ്പ് മാറി വളരാൻ ഫലപ്രദമാണ്.കറിവേപ്പില തൈയ്യിൽ നിന്നും അല്ലാതെ നല്ല മൂത്തിട്ടുള്ള കമ്പിൽ നിന്നും വളർത്താൻ കഴിയും അതിനായി കമ്പ് തേനിൽ മുക്കി മഞ്ചൽപ്പൊടി പുരട്ടി എടുക്കുക.

കമ്പ് പെട്ടെന്ന് തന്നെ മുളച്ചു കിട്ടും.ചെടിയിലെ പൂവ് കായ ആയി മാറി അതിൽ നിന്നും വിത്ത് എടുത്ത് തൈ ആക്കുന്ന വിധവും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിഷം അടിക്കാത്ത ശുദ്ധമായ കറിവേപ്പില കറിയിൽ ചേർക്കണം എന്നുള്ളവർക്ക് വീട്ടിൽ എങ്ങനെ കറിവേപ്പില നല്ലത് പോലെ വളർത്തിയെടുക്കാം എന്ന് വിശദമായി പറഞ്ഞു തരുന്ന വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്. അപ്പോൾ എല്ലാവരും ഈ വീഡിയോ കണ്ട് വീട്ടിൽ കറിവേപ്പില വളർത്തി എടുക്കുമല്ലോ.