ഇന്ത്യക്ക് പരമ്പര പോകും.. ഇംഗ്ലണ്ട് ജയിക്കും, പരമ്പര മൊത്തം ഇങ്ങനെയാകും!! പ്രവചിച്ചു ഡേയ്ൽ സ്‌റ്റെയ്‌ൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും വലിയ പരീക്ഷണമായ ടെസ്റ്റ്‌ പരമ്പരക്ക് തുടക്കം കുറിക്കാൻ പോകുകയാണ്. ഇംഗ്ലണ്ട് എതിരായ 5 ടെസ്റ്റ്‌ മത്സര പരമ്പരക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലക്ഷ്യമിടുന്നത് പുതിയ ഒരു തുടക്കം തന്നെയാണ്. കോഹ്ലി, രോഹിത് എന്നിവർ വിരമിക്കൽ പിന്നാലെ ക്യാപ്റ്റൻ ഗിൽ യുഗം തുടങ്ങുമ്പോൾ ഇത്തവണ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് നേടാമെന്ന് ഗൗതം ഗംഭീറും സംഘവും പ്രതീക്ഷിക്കുന്നു.

അതേസമയം ടെസ്റ്റ്‌ പരമ്പരക്ക് മുൻപായി, ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് അടക്കം നിരാശ സമ്മാനിക്കുന്ന ഒരു പ്രവചനവുമായി എത്തുകയാണ് മുൻ സൗത്താഫ്രിക്കൻ താരം ഡേയ്ൽ സ്‌റ്റെയ്‌ൻ. ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ടീം തോൽക്കും എന്നാണ് സ്‌റ്റെയ്‌ൻ വാക്കുകൾ

ഇന്ത്യയും ഇംഗ്ലണ്ടും 5 ടെസ്റ്റ്‌ മത്സര പരമ്പരയിൽ വാശിയോടെ പോരാടുമെന്ന് പറഞ്ഞ സ്‌റ്റെയ്‌ൻ പരമ്പര 3-2ന് ഇംഗ്ലണ്ട് നേടുമെന്ന് പറയുന്നു. പരമ്പരയിലെ എല്ലാ മത്സരവും കടുത്ത പോരാട്ടം ആകുമെന്ന് പറഞ്ഞ മുൻ സൗത്താഫ്രിക്ക താരം, രണ്ട് കളികളിൽ ഇന്ത്യ ജയിക്കുമ്പോൾ മൂന്ന് കളികൾ ജയിച്ചു ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര നേടുമെന്ന് അഭിപ്രായം വിശദമാക്കി.

“എല്ലാ മത്സരങ്ങളും അടുത്തടുത്ത ടൈറ്റ് മാച്ചുകൾ ആയിരിക്കും. പക്ഷേ എല്ലാ മത്സരങ്ങൾക്കും ഒരു ഫലം ഉണ്ടാകും. ഇംഗ്ലണ്ടിന് 3-2 എന്ന സ്കോറിൽ വിജയം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ഒരു ഫലം ഉണ്ടാകും. ഒരു ടീമിനും റൺ എവേ ജയം ഉണ്ടാകില്ല, അഞ്ച് മത്സരങ്ങളും വളരെ അടുത്തായിരിക്കും, ”സ്റ്റെയിൻ തന്റെ വാക്കുകൾ ജിയോഹോട്ട്സ്റ്റാറിനോട് പറഞ്ഞു.