ക്യാരറ്റും ഇച്ചിരി തേങ്ങയും എടുക്കൂ ….മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! 5 മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത പലഹാരം

മിക്ക വീടുകളിലും കുട്ടികൾക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. സ്ഥിരമായി ബേക്കറികളിൽ നിന്നും മധുര പലഹാരങ്ങൾ വാങ്ങിക്കൊണ്ടു വന്നു കൊടുത്താൽ അത് കുട്ടികളുടെ ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ കാരറ്റ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത ക്യാരറ്റ്, കാൽ കപ്പ് തേങ്ങ, രണ്ടു മുട്ട, കാൽ കപ്പ് പഞ്ചസാര, സൺഫ്ലവർ ഓയിൽ, ഏലക്ക, ബദാം, മൈദ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് കഴുകി വൃത്തിയാക്കി വെച്ച് ക്യാരറ്റ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം അതിലേക്ക് തേങ്ങയും ഒരു മുട്ടയും പൊട്ടിച്ചൊഴിച്ച ശേഷം നല്ലതുപോലെ അടിച്ചെടുക്കുക.

ഈയൊരു കൂട്ടിലേക്ക് എടുത്തുവച്ച മൈദ, പഞ്ചസാര, ഏലക്ക, മുട്ട എന്നിവ കൂടി ചേർത്ത് ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. ഈയൊരു സമയത്ത് കുക്കർ പ്രീഹീറ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. 10 മിനിറ്റ് സമയമാണ് ഈ ഒരു രീതിയിൽ പ്രീഹീറ്റ് ചെയ്തെടുക്കേണ്ടത്. തയ്യാറാക്കി വെച്ച മാവിലേക്ക് സൺഫ്ലവർ കൂടി മിക്സ് ചെയ്ത് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം കുഴിയുള്ള ഒരു പാത്രത്തിന്റെ അടിയിൽ ബട്ടർ പേപ്പർ വച്ച് അതിലേക്ക് തയ്യാറാക്കിവെച്ച ബാറ്റർ ഒഴിച്ചു കൊടുക്കുക.

മുകളിലായി അല്പം ബദാം ചെറിയ കഷണങ്ങളായി മുറിച്ചിട്ട് വിതറി കൊടുക്കാവുന്നതാണ്. പാത്രം പ്രീ ഹീറ്റ് ചെയ്തുവെച്ച കുക്കറിലേക്ക് ഇറക്കി വയ്ക്കുക. കുറഞ്ഞത് 25 മിനിറ്റ് എങ്കിലും ഇത് കുക്കറിൽ വച്ച് ബേക്ക് ചെയ്ത് എടുക്കണം. ചൂടെല്ലാം പോയ ശേഷം പലഹാരം പുറത്തെടുത്ത് കേക്കിന്റെ രൂപത്തിൽ മുറിച്ചെടുക്കാവുന്നതാണ്. വളരെ ഹെൽത്തി ആയ അതേസമയം രുചികരമായ ഒരു പലഹാരമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. 

fpm_start( "true" ); /* ]]> */