വിശ്വാസം വരുന്നില്ലേ , ബ്രഷ് ഉപയോഗിക്കാതെ ഉരയ്ക്കാതെ ക്ലോസറ്റും ടൈൽസും പുതു പുത്തനാക്കാം: 10 മിനിറ്റിൽ എല്ലാം ക്ലീൻ
വീട്ടിൽ വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ ഭക്ഷണം എന്ത് കൊടുക്കും എന്ന് ചിന്തിക്കുന്നതിന്റെ ഒപ്പം തന്നെ നമ്മൾ വീട്ടമ്മമാർ ചെയ്യുന്ന ഒരു കാര്യമാണ് വീട് വൃത്തിയാക്കൽ. അതിൽ തന്നെ ബാത്റൂം കഴുകുക എന്നതാണ് ഏറ്റവും മെനക്കെട്ട പരിപാടി. ഇനി മുതൽ ബാത്റൂം വൃത്തിയാക്കുന്ന കാര്യം ചിന്തിക്കുമ്പോൾ ടെൻഷൻ വേണ്ട.വിശ്വാസം വരുന്നില്ലേ , ബ്രഷ് ഉപയോഗിക്കാതെ ഉരയ്ക്കാതെ ക്ലോസറ്റും ടൈൽസും പുതു പുത്തനാക്കാം: 10 മിനിറ്റിൽ എല്ലാം ക്ലീൻ
വെറും അഞ്ചു മിനിറ്റ് കൊണ്ട് ബാത്‌റൂമിലെ ടൈൽസും ക്ലോസെറ്റും പള പളാ മിന്നി തിളങ്ങാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഇതിനായി ആദ്യം കുറച്ച് ടിഷ്യൂ പേപ്പർ എടുത്ത് ചെറുതായി മുറിക്കുക. ഇതെല്ലാം കൂടി എടുത്ത് ക്ലോസെറ്റിൽ ഇടണം. അതിന്റെ പുറത്ത് കൂടി അൽപ്പം ക്ളോറിൻ ഒഴിക്കാം. ഇത് പോലെ തന്നെ ചുമരിലും നിലത്തും ഉള്ള ടൈൽസിൽ ടിഷ്യൂ പേപ്പർ ക്ളോറിൻ വച്ച് ഒട്ടിക്കണം. ഇത് ഒരു പത്തു മിനിറ്റ് വരെ ഒന്നും ചെയ്യരുത്.
പത്തു മിനിറ്റ് കഴിയുമ്പോൾ ക്ലോസെറ്റ് ഫ്ലഷ് ചെയ്യാം. ഒരു കറയും നമുക്ക് കാണാൻ കഴിയില്ല. അതു പോലെ തന്നെ ചുമരിലും നിലത്തും ഒട്ടിച്ചു വച്ചിരിക്കുന്ന ടിഷ്യൂ പേപ്പർ ഇളക്കി കളയാം. ക്ളോറിൻ ഉപയോഗിക്കുമ്പോൾ കയ്യിൽ ഗ്ലൗസ് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബ്രഷ് ഉപയോഗിക്കാതെ, ഒട്ടും തന്നെ ആയാസപ്പെടാതെ വളരെ എളുപ്പത്തിൽ ബാത്‌റൂം വൃത്തിയാക്കാൻ ഈ വിദ്യ പ്രയോഗിക്കുമല്ലോ. ഈ വിദ്യ എത്രത്തോളം ഫലവത്താണ് എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കാം.
അപ്പോൾ ഇനി വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ ബാത്‌റൂമിനെ പറ്റി ഓർത്ത് ടെൻഷൻ വേണ്ടല്ലോ. സമാധാനമായി കഷ്ടപ്പെടാതെ തന്നെ വൃത്തിയാക്കാൻ പറ്റുമ്പോൾ പിന്നെ എന്തിന് ടെൻഷൻ അല്ലേ. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.