കൊൽക്കത്ത ടീമിലേക്ക് പോകാൻ പ്ലാൻ,അയ്യോ രാജസ്ഥാൻ റോയൽസ് ടീമിന് കനത്ത തിരിച്ചടി

ഐപിൽ പുത്തൻ സീസൺ മുൻപായി ടീമുകൾ എല്ലാം തന്നെ പുതിയ ഒരു ടീമിനെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. പുത്തൻ സീസൺ മുൻപായി മെഗാ താരലേലം അടക്കം നടക്കുമെന്നുള്ള സൂചനകൾ സജീവമാണ്. മെഗാ താര ലേലവും ലേലത്തിലെ നിയമങ്ങൾ സംബന്ധിച്ചും ബിസിസിഐ പ്രഖ്യാപനം വൈകാതെ എത്തും.

അതേസമയം പുതിയ സീസൺ മുൻപായി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം തങ്ങൾ പരിശീലന ടീമിൽ അടക്കം മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഫസ്റ്റ് ഐപിൽ സീസണിൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസ് ടീമിന് പിന്നീട് ഇതുവരെ ഒരു സീസണിലും കിരീടം നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ സീസണിലും രാജസ്ഥാൻ റോയൽസ് ടീമിനെ നയിച്ചത് മലയാളി താരം സഞ്ജു സാംസനാണ്.

പുതിയ സീസണിൽ രാജസ്ഥാൻ റോയൽസ് ടീം കോച്ച് റോളിൽ മുൻ ഇന്ത്യൻ താരവും മുൻ ഇന്ത്യൻ കോച്ചുമായ രാഹുൽ ദ്രാവിഡ് എത്തുമെന്നാണ് റിപ്പോർട്ട്‌. കോച്ചായി ദ്രാവിഡ്‌ എത്തുമ്പോൾ ടീം ഡയറക്ടർ സ്ഥാനത്ത് കുമാർ സംഗക്കാര തുടരുമെന്നായിരുന്നു റിപ്പോർട്ട്‌ എങ്കിലും പുത്തൻ മാധ്യമ റിപ്പോർട്ട്‌സ് പ്രകാരം സംഗക്കാര മറ്റൊരു ഐപിൽ ടീമിന്റെ ഭാഗമായേക്കും.

ഇന്ത്യൻ ടീം നിലവിലെ ഹെഡ് കോച്ച് ഗൗതം ഗംഭീർ കഴിഞ്ഞ സീസൺ വരെ മെന്റർ റോളിൽ തിളങ്ങിയ കൊൽക്കത്തയിലേക്ക് സംഗക്കാര എത്തിയെക്കുമെന്നാണ് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മെന്റർ ആയി അടുത്ത സീസൺ മുതൽ സംഗക്കാര എത്തുമെന്നാണ് സൂചന.